ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1071;മരണ സംഖ്യ ഉയരുന്നു!

ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ്‌ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 1071 ലെത്തി

Last Updated : Mar 30, 2020, 11:49 AM IST
ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1071;മരണ സംഖ്യ ഉയരുന്നു!

ന്യൂഡെല്‍ഹി:ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ്‌ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 1071 ലെത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 106 കൊറോണ വൈറസ്‌ കേസുകളാണ് സ്ഥിരീകരിച്ചത്.മരണസംഖ്യ 29 ആയി.മരണ സംഖ്യ 31 ആയി എന്ന്  ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.

മരണം റിപ്പോര്‍ട്ട്‌ ചെയ്തത് പശ്ചിമ ബംഗാളിലാണ്.ഡാര്‍ജിലിംഗില്‍ ഒരു സ്ത്രീയാണ് മരിച്ചത്.കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ 24

മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് ആറെണ്ണമാണ്.കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍കള്‍ക്കും
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാന അതിര്‍ത്തികളും ജില്ലാ അതിര്‍ത്തികളും അടയ്ക്കണം എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read;corona virus;ലോക്ക്ഡൌണ്‍ നീട്ടില്ല;വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രം!

സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് വരുന്നവരെ 14 ദിവസത്തെ കോറാന്‍റെയിനില്‍ പാര്‍പ്പിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ 218 പേര്‍കാണ് കൊറോണ സ്ഥിരീകരിച്ചത്.കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

Trending News