ചെന്നൈ: ചിക്കൻ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14 വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചത്. പ്രദേശത്തെ ഒരു റസ്‌റ്റോറന്റിൽ നിന്ന് പിതാവ് പെൺകുട്ടിക്ക് ഷവർമ വാങ്ങി നൽകിയിരുന്നു. ഷവർമ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർഥികളും ചികിത്സയിലാണെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ചയാണ് പെൺകുട്ടിയുടെ പിതാവ് റസ്റ്റോറന്റില്‍ നിന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങിക്കൊണ്ടുവന്നത്. രാത്രിയോടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇതേ റസ്‌റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കൽ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്.
ALSO READ: Food Poison: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വയസുകാരൻ മരിച്ചു
ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ഗ്രില്‍ഡ് ചിക്കൻ, തന്തൂരി ചിക്കൻ, ഷവര്‍മ എന്നിവയിൽ ഏതെങ്കിലും കഴിച്ചവരാണ്. ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ചിക്കന്‍ എവിടെ നിന്നാണ് എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തിയെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...