Lightning Strike Death: ഗുജറാത്തില്‍കനത്ത മഴ, ഇടിമിന്നലേറ്റ് 20 പേർ മരിച്ചു

Lightning Strike Death: ഗുജറാത്തിൽ കനത്ത മഴയിലും ഇടിമിന്നലിലും 20 പേർ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി  അമിത് ഷാ ദുഃഖം രേഖപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 11:47 AM IST
  • തിങ്കളാഴ്ചത്തെ അപ്രതീക്ഷിതവും വ്യാപകവുമായ മഴയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലില്‍ ഗുജറാത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
Lightning Strike Death: ഗുജറാത്തില്‍കനത്ത മഴ, ഇടിമിന്നലേറ്റ് 20 പേർ മരിച്ചു

Ahmedabad, Gujarat: ഗുജറാത്തില്‍ കനത്ത മഴക്കെടുതി. തിങ്കളാഴ്ചത്തെ അപ്രതീക്ഷിതവും വ്യാപകവുമായ മഴയ്ക്കിടെയുണ്ടായ കനത്ത ഇടിമിന്നലില്‍ ഗുജറാത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍ററാണ് (State Emergency Operation Centre - SEOC) മരണം സ്ഥിരീകരിച്ചത്. 

Also Read:  Luck of Monday Born: അതീവ ഭാഗ്യശാലികളാണ് തിങ്കളാഴ്ച ജനിച്ചവര്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഉന്നത വിജയം ഉറപ്പ് 
 
ദഹോദ്, ബറൂച്ച്, താപി, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി SEOC റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read:  Kartik Purnima 2023: കാർത്തിക പൂർണിമയില്‍ 2 ശുഭ യോഗങ്ങൾ; സ്നാനത്തിനും പൂജയ്ക്കുമുള്ള ശുഭ സമയം അറിയാം 
 
തിങ്കളാഴ്ച മഴയുടെ തീവ്രതയില്‍ കുറവുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( India Meteorological Department - IMD) സൂചന നല്‍കുന്നു. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 എണ്ണത്തിലും ഞായറാഴ്ച കനത്ത മഴ പെയ്തതായി SEOC ഡാറ്റ വെളിപ്പെടുത്തി. പല ജില്ലകളിലും 16 മണിക്കൂറിനുള്ളിൽ 50-117 മില്ലിമീറ്റർ വരെയാണ് മഴ രേഖപ്പെടുത്തിയത്. ഇത് ജനജീവിതത്തെ തടസ്സപ്പെടുത്തുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് വഴി തെളിയ്ക്കുകയും ചെയ്തു. 

അതേസമയം, ഗുജറാത്തിൽ കനത്ത മഴയിലും ഇടിമിന്നലിലും 20 പേർ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി  അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം ഇത് സംബന്ധിച്ച  പ്രസ്താവന പുറത്തിറക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News