Mobile Charger Blast: മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ചു; 4 കുട്ടികൾ വെന്തുമരിച്ചു

Mobile Phone Charger Blast in Meerut: മൊബൈൽഫോൺ ചാർജിൽ കുത്തിവെച്ചുകൊണ്ട് 4 കുട്ടികളും ഫോണിൽ ​ഗെയിം കളിക്കുകയായിരുന്നു, പെട്ടെന്ന്... 

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 06:27 PM IST
  • സംഭവത്തിന് പിന്നാലെ എല്ലാവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
  • നിഹാരികയും ഗോലുവും രാത്രി വൈകിയും സരികയും കാലുവും ഞായറാഴ്ച രാവിലെയും മരിച്ചു.
  • ജോണിഅപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Mobile Charger Blast: മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ചു; 4 കുട്ടികൾ വെന്തുമരിച്ചു

ഉത്തർപ്രദേശ്: മീററ്റിൽ മൊബൈൽഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് 4 കുട്ടികൾ വെന്തുമരിച്ചു. മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സെർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. കുട്ടികളുടെ മാതാപിതാക്കൾക്കും ​ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മീററ്റിലെ ജനത കോളനിയിൽ രാത്രിയിലാണ് സംഭവം നടക്കുന്നത്. ജോണി എന്നയാളുടെ വീട്ടിലാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ ഇയാളുടെ മക്കളായ  സരിക (10), നിഹാരിക (8), സൻസ്കാർ എന്ന ഗോലു (6), കാലു (4) എന്നിവരാണ് മരിച്ചത്. ഭാര്യ ബബിത ​ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് ‍ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൊബൈൽഫോൺ ചാർജിൽ കുത്തിവെച്ചുകൊണ്ട് 4 കുട്ടികളും ഫോണിൽ ​ഗെയിം കളിക്കുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഈ സമയം ചാർജർ പൊട്ടിത്തെറിക്കുകയും കട്ടിലിലേക്ക് തീ പടരുകയും പെട്ടെന്ന് തീ വലിയ രീതിയിൽ പടർന്നു പിടിച്ചെന്നും അദ്ദേഹം പറയുന്നു. 

ALSO READ: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്: പ്രതിഷേധ മഹാറാലിയുമായി ഇന്ത്യാ മുന്നണി

സംഭവത്തിന് പിന്നാലെ എല്ലാവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഹാരികയും ഗോലുവും രാത്രി വൈകിയും സരികയും കാലുവും ഞായറാഴ്ച രാവിലെയും മരിച്ചു. ജോണിഅപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം ബബിതയുടെ നില ​ഗുരുതരമായി തുടരുന്നതിനലാണ് എയിംസിലേക്ക് മാറ്റിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News