ന്യുഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44,878 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 87,28,795 ആയി ഉയർന്നു.
547 കോവിഡ് മരണങ്ങളാണ് (Covid death) റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,28,688 ആയിട്ടുണ്ട്. കണക്കുകളനുസരിച്ച് രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത് 49,079 പേരാണ്. ഇതോടെ ഇന്ത്യയിൽ ഇതുവരെ 81,15,580 പേരാണ് കോവിഡ് മുക്തരായത്.
Also read: ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ NDA ഇന്ന് യോഗം ചേരും
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ് (Maharashtra) ഇന്നലെ 4,496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 17,36,329 പേർക്കാണ് കൊറോണ ബാധയുള്ളത്. മഹാരാഷ്ട്രയ്ക്ക് പിന്നിൽ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്. എന്നാലിവിടെയൊക്കെ രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)