അമിത് ഷായുടെ വസതിയില്‍ പാമ്പ്; അഞ്ചടി നീളമുളള പാമ്പിനെ പിടികൂടിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

പാമ്പിനെ പിടികൂടാൻ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന എൻജിഒ എത്തി

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 09:58 AM IST
  • മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്
  • മരപ്പലകകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ്
  • ഡൽഹിയിലെ മൺസൂൺ കാലത്ത് എഴുപതോളം പാമ്പുകളെയാണ് പിടികൂടിയത്
അമിത് ഷായുടെ വസതിയില്‍ പാമ്പ്; അഞ്ചടി നീളമുളള പാമ്പിനെ പിടികൂടിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. നീർക്കോലി ഇനത്തിൽ പെട്ട പാമ്പിനെയാണ് വസതിയിൽ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഗാർഡ് റൂമിന് സമീപത്ത് പാമ്പിനെ കണ്ടത്.

പാമ്പിനെ പിടികൂടാൻ വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് എസ്ഒഎസ് എന്ന എൻജിഒയെ വിവരം അറിയിച്ചു. മരപ്പലകകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു പാമ്പ്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. 

അഞ്ചടിയാണ് പാമ്പിന് നീളമുണ്ടായത്. ഡൽഹിയിലെ മൺസൂൺ കാലത്ത് എഴുപതോളം പാമ്പുകളെയാണ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News