ഹൈദരാബാദില്‍ പബിലും വേണം ആധാര്‍ കാര്‍ഡ്

അടുത്ത തവണ ഹൈദരാബാദിലെ പബില്‍ നിന്ന് മദ്യം കഴിയ്ക്കാന്‍ പരിപാടിയുണ്ടെങ്കില്‍ പണത്തിനൊപ്പം ആധാര്‍ കാര്‍ഡും കരുതേണ്ടി വരും. പബില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയോ നിര്‍ബന്ധമാക്കുന്ന നിയമം തെലങ്കാന സര്‍ക്കാര്‍ പാസാക്കി. 

Last Updated : Sep 21, 2017, 02:27 PM IST
ഹൈദരാബാദില്‍ പബിലും വേണം ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: അടുത്ത തവണ ഹൈദരാബാദിലെ പബില്‍ നിന്ന് മദ്യം കഴിയ്ക്കാന്‍ പരിപാടിയുണ്ടെങ്കില്‍ പണത്തിനൊപ്പം ആധാര്‍ കാര്‍ഡും കരുതേണ്ടി വരും. പബില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയോ നിര്‍ബന്ധമാക്കുന്ന നിയമം തെലങ്കാന സര്‍ക്കാര്‍ പാസാക്കി. 

ഹൈദരാബാദിലുള്ള പബ് ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 21 വയസിന് താഴെയുള്ളവര്‍ പബുകളില്‍ വരുന്നത് തടയുന്നതിനാണ് പുതിയ നിര്‍ദേശമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നാണ് നിര്‍ദേശമെങ്കിലും മറ്റ് ഔദ്യോഗിക രേഖകളും പരിഗണിക്കും. 

17 വയസുള്ള ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറായത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ഹൈദരാബാദിലെ ഒരു പബില്‍ മദ്യപിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

Trending News