ന്യൂഡൽഹി: ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ സെക്രട്ടറിക്ക് മായാവതി രാജിക്കത്ത് നല്‍കി. പാർലമെന്‍റിൽ ദലിതർക്ക് നേരെയുള്ള അക്രമം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
ഇന്ന്‍ രാവിലെ നടന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തില്‍ ഗോസംരക്ഷണത്തിന്‍റെ പേരില്‍ ദളിതര്‍ക്കെതിരെ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് മായാവതി പറഞ്ഞിരുന്നു.
ദളിത് വിഷയം രാജ്യസഭയില്‍ സംസാരിക്കാന്‍ മായാവതി അനുമതി തേടിയിരുന്നു. ഇതെതുടര്‍ന്ന്‍ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ മൂന്നു മിനിറ്റ് സമയം മായാവതിക്കു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുവദിച്ചു.
എന്നാല്‍, മായാവതിയുടെ സംഭാഷണം പിന്നെയും തുടർന്നതോടെ വിശദാംശങ്ങൾ അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ പി.ജെ. കുര്യൻ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതയായി തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്ക്കുമെന്നാണ് മായാവതി സഭയിൽ പറഞ്ഞത്.