കലാപവും അക്രമണവും ഒഴിയാതെ മണിപ്പൂർ. രാജ്യം നടുങ്ങിയ കൂട്ടബലാത്സംഗ സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് മറ്റൊരു കൂട്ടബലാത്സംഗ കേസു കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സംഘർഷം നടക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച തന്നെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ലൈഗികാതിക്രമം നടത്തിയതായി 37കാരിയായ യുവതി പരാതിപ്പെട്ടു. മെയ് 3 ന് ചുരാചന്ദ്പൂരിലാണ് സംഭവം. കുക്കി വിഭാഗക്കാർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് അക്രമത്തിനിരയായ യുവതി പറയുന്നു. പോലീസിന് നൽകിയ മൊഴി പ്രകാരം, മെയ് 3 ന് വൈകുന്നേരം 6:30 ഓടെ ഒരു സംഘം കുക്കി അക്രമികൾ പീഡനത്തിനിരയായ സ്ത്രീയുടേതുൾപ്പെടെ നിരവധി വീടുകൾക്ക് തീയിട്ടു.
അരാജകത്വത്തിനിടയിൽ, അവർ തന്റെ മരുമകളോടും രണ്ട് ആൺമക്കളോടും ഒപ്പം അവളുടെ അനിയത്തിയെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അരക്കിലോമീറ്ററോളം ഓടിയപ്പോൾ അവർ കാലിടറി വീഴുകയായിരുന്നു. സഹോദരി കുട്ടികളുമായി സുരക്ഷിതസ്ഥാനത്തേക്ക് ഓടിയപ്പോൾ അഞ്ചാറു പേർ ചേർന്ന് യുവതിയെ തടഞ്ഞുവെ്കകുകയും പീഡിപ്പിക്കുകയുമായിരുന്നു.“ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഓടി, എന്നാൽ വഴിയിൽ കാല് തെന്നി വീണു. ഞാൻ കരഞ്ഞിട്ടും ആരുടെയും സഹായമുണ്ടായില്ല. ചെറുത്തുനിൽക്കാൻ ശ്രമിച്ചിട്ടും തന്നെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.
ALSO READ: യുവതിയെ വിലയ്ക്ക് വാങ്ങി, വിവാഹം കഴിച്ചു, കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ തള്ളി യുവാവ്
അതിനുശേഷം വീണ്ടും ചില കുക്കി അക്രമികൾ അവരോടൊപ്പം ചേർന്നു. ആ സമയത്ത് എനിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ഞാൻ ചില മെയ്തേയ് ആളുകൾക്കൊപ്പമാണ് ഉള്ളത്.” യുവതി പോലീസിനോട് പറഞ്ഞു. ബുധനാഴ്ച ബിഷ്ണുപൂരിലെ വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു, കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ബന്ദപ്പെട്ടവരെ അയച്ചിട്ടുണ്ട്. എഫ്ഐആറിനെ തുടർന്ന് ഇരയുടെ വൈദ്യപരിശോധന നടത്തി. ഈ സ്ത്രീ ഇപ്പോൾ താമസിക്കുന്നത് ദുരിതാശ്വാസ ക്യാമ്പിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...