മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 15 അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു!

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.

Last Updated : May 8, 2020, 09:33 AM IST
മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 15 അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു!

ഔറംഗാബാദ്:മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.

പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.റെയില്‍വേ ട്രാക്ക് വഴി സ്വന്തം സ്ഥലത്തേക്ക് നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ 15 പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം, സ്ത്രീകളും കുട്ടികളുമടക്കം ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നും കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

ഇവര്‍ യാത്രയ്ക്കിടയില്‍ രാത്രി ഔറംഗാബാദിന് സമീപം കര്‍മാടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.
ചരക്ക് ട്രെയിന്‍ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം,ജല്‍നയിലെ ഉരുക്ക് ഫാക്റ്ററിയിലെ തൊഴിലാളികളാണ് ഇവരെന്ന് 
അധികൃതര്‍ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങി പോകുന്നതിനായി ഇവര്‍ ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നു.
യാത്രാക്ഷീണം കാരണം ഇവര്‍ ട്രാക്കില്‍ വിശ്രമിക്കുകയായിരുന്നു.തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ഔറംഗാബാദ് എസ്പി 
മോക്ഷ ദാ പാട്ടീല്‍ അറിയിച്ചു.

Trending News