ലഖ്നൗ: ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് (Lion) കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട പെൺസിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങൾക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്.
14 സിംഹങ്ങളുടെ സാംപിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് രണ്ട് പെൺ സിംഹങ്ങൾക്ക് കൊവിഡ് (Covid 19) സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ മറ്റു മൃഗങ്ങളിൽ നിന്നും ഇവയെ മാറ്റി പാർപ്പിച്ചിരിക്കുകയാണെന്ന് സഫാരി പാർക്ക് ഡയറക്ടർ അറിയിച്ചു. ജീവനക്കാരിലേക്ക് കൊവിഡ് പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
ALSO READ: covid19: മൃഗങ്ങൾക്കും രക്ഷയില്ല ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്
ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലുളള സിംഹങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് രോഗം കണ്ടെത്തിയത്.
നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന പാർക്കാണിത്. അതുകൊണ്ട് മനുഷ്യരില്‍ നിന്നാണോ രോഗം പടർന്നതെന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയില്ല. കൂടുതൽ പരിശോധനകൾക്കായി നിരവധി സാമ്പിളുകൾ മൃഗശാലയിൽ നിന്നും മറ്റും ശേഖരിച്ചിട്ടുണ്ട്. സിംഹങ്ങൾക്ക് ചുമയും വിശപ്പില്ലായ്മയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങൾക്ക് സി.ടി സ്കാൻ നടത്തും. ഇവിടുത്തെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA