ഇന്ത്യയിൽ ഐ ഫോണുകൾ നിര്‍മിക്കാന്‍ ഒരുങ്ങി ​ടെക്​ ലോകത്തിലെ രാജാവായ ആപ്പിള്‍

ഇന്ത്യയിൽ ഐ ഫോണുകൾ നിര്‍മിക്കാന്‍ ഒരുങ്ങി ടെക്​ ലോകത്തിലെ രാജാവായ ആപ്പിൾ. പുതിയ നിർമാണ യൂണിറ്റ് ബംഗളൂരുവിൽ ആയിരിക്കുമെന്ന് ആപ്പിൾ കമ്പനി അധികൃതർ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിൾ കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Last Updated : Feb 3, 2017, 05:12 PM IST
ഇന്ത്യയിൽ ഐ ഫോണുകൾ നിര്‍മിക്കാന്‍ ഒരുങ്ങി ​ടെക്​ ലോകത്തിലെ രാജാവായ ആപ്പിള്‍

ബംഗളൂരു: ഇന്ത്യയിൽ ഐ ഫോണുകൾ നിര്‍മിക്കാന്‍ ഒരുങ്ങി ടെക്​ ലോകത്തിലെ രാജാവായ ആപ്പിൾ. പുതിയ നിർമാണ യൂണിറ്റ് ബംഗളൂരുവിൽ ആയിരിക്കുമെന്ന് ആപ്പിൾ കമ്പനി അധികൃതർ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിൾ കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ആപ്പിൾ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റാണ് ബംഗളൂരുവിൽ ആരംഭിക്കുന്നതെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെ പറഞ്ഞു. ഐ ഫോണ്‍ യൂണിറ്റ് സ്ഥാപിക്കുന്നത് ആഗോള തലത്തിൽ ഇന്ത്യക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയോടെ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകളും നടന്നിട്ടുണ്ട്.

ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്​ട്രൺ എന്ന കമ്പനി ബംഗളൂരു നഗരത്തി​ന്‍റെ പ്രാന്ത പ്രദേശങ്ങളിൽ​ യൂണിറ്റുകൾ ആരംഭിക്കും. ഇന്ത്യയിൽ നിർമാണശാല ആരംഭിക്കുന്നത്​ ആപ്പിളിന്​ ഗുണകരമാവും. വളർന്ന്​ വരുന്ന മൊബൈൽ വിപണികളിൽ ഒന്നാണ്​ ഇന്ത്യ. ​ഐഫോണി​ന്‍റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ കഴിഞ്ഞാൽ ഫോണി​ന്‍റെ വില കുറയുന്നതിന്​ അത്​ കാരണമാവും. ഇത്​ കമ്പനിക്ക്​ ഇന്ത്യൻ വിപണിയിൽ ഗുണകരമാവുമെന്നാണ്കണക്ക്​ കൂട്ടൽ.

Trending News