ഇറോം ശര്‍മിളയുടെ ദൌത്യം ഏറ്റെടുത്ത് മണിപ്പൂരില്‍ നിന്നുള്ള വീട്ടമ്മയുടെ നിരാഹാരസമരം

ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് മണിപ്പൂരില്‍നിന്നുള്ള വീട്ടമ്മ.

Last Updated : Aug 13, 2016, 01:10 PM IST
ഇറോം ശര്‍മിളയുടെ ദൌത്യം ഏറ്റെടുത്ത് മണിപ്പൂരില്‍ നിന്നുള്ള വീട്ടമ്മയുടെ നിരാഹാരസമരം

ഇംഫാല്‍ : ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് മണിപ്പൂരില്‍നിന്നുള്ള വീട്ടമ്മ.
സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ മരണംവരെ നിരാഹാര സമരം നടത്തുമെന്നാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ആറംബാം റോബിത ലെയ്മ അറിയിച്ചിരിക്കുന്നത്.

രണ്ട് മക്കളുടെ അമ്മയായ അരംബാം റോബിത ലെയ്മയാണ് അഫ്സ്പക്കെതിരെ മരണം വരെ നിരാഹാര സമരത്തിനൊരുങ്ങുന്നത്. ഇന്ന് രാവിലെ 10 മണിയോടെ തന്റെ സമരം ആരംഭിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.അതിനിടെ, നിരാഹാര സമരം നടത്താനുള്ള റോബിതയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി വനിതാ സംഘടനകളുടെ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ തന്‍റെ തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു റോബിത.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൗരാവകാശ സമരങ്ങളുടെ പ്രതീകമായ ഇറോം ചാനു ഷര്‍മിളയുടെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യത്തിന്‍റെ പ്രത്യേക അധികാരം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 16 വര്‍ഷം മുന്‍പ് നവംബര്‍ അഞ്ചിനു നിരാഹാരസമരം ആരംഭിച്ചത്.

Trending News