അസം-മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ; പ്രശ്നത്തിൽ ഇടപെട്ട് PM Modi

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് രണ്ട് സംസ്ഥാനങ്ങളിലെയും  ചീഫ് സെക്രട്ടറിമാരെ യോഗത്തിനായി വിളിച്ചിട്ടുണ്ട്.     

Last Updated : Oct 19, 2020, 09:08 AM IST
  • അസം-മിസോറാം അതിർത്തിയിൽ രണ്ട് സംസ്ഥാനങ്ങളിലേയും ഇരുവിഭാഗങ്ങൾ തമ്മിൽ ഇന്നലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
  • നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി മോസോറം പൊലീസ് അറിയിച്ചിട്ടുണ്ട്.
  • അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിയിൽ കൊറോണ പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
അസം-മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ; പ്രശ്നത്തിൽ ഇടപെട്ട് PM Modi

ന്യുഡൽഹി:   അസം-മിസോറാം അതിർത്തിയിൽ (Assam-Mizoram border) ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുന്നു.  സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്.  

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് രണ്ട് സംസ്ഥാനങ്ങളിലെയും  ചീഫ് സെക്രട്ടറിമാരെ യോഗത്തിനായി വിളിച്ചിട്ടുണ്ട്.  സംഘർഷ മേഖലകളിൽ കൂടുതൽ അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.  മിസോറാം സർക്കാർ (Mizoram Government) അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.  

Also read: Covid19 Vaccine: ഡിസംബറോടെ വാക്സിൻ തയ്യാറായേക്കാം, വിപണിയിൽ എന്നുവരുമെന്ന് അറിയണ്ടേ?  

അസം-മിസോറാം അതിർത്തിയിൽ രണ്ട് സംസ്ഥാനങ്ങളിലേയും ഇരുവിഭാഗങ്ങൾ തമ്മിൽ ഇന്നലെയാണ് ഏറ്റുമുട്ടൽ (Clashes) ഉണ്ടായത്.  നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി മോസോറം പൊലീസ് അറിയിച്ചിട്ടുണ്ട്.   അസമിന്റെ (Assam) അനുമതിയില്ലാതെ മിസോറാം (Mizoram) സർക്കാർ അതിർത്തിയിൽ കൊറോണ പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.    

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News