Goa Assembly polls 2022: ഗോവ ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി, ഡിസംബർ 10 ന് പ്രചാരണത്തിന് തുടക്കം

അടുത്ത വർഷം നിയമസഭാ  തിരഞ്ഞെടുപ്പ്  നടക്കാനിരിയ്ക്കുന്ന ഗോവ ലക്ഷ്യമിട്ട്  കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക  ഡിസംബർ 10 ന്  സംസ്ഥാനത്തെത്തും. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 06:34 PM IST
  • അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഗോവ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി.
  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഡിസംബർ 10 ന് സംസ്ഥാനത്തെത്തും.
Goa Assembly polls 2022: ഗോവ ലക്ഷ്യമിട്ട്  പ്രിയങ്ക ഗാന്ധി, ഡിസംബർ 10 ന് പ്രചാരണത്തിന്  തുടക്കം

New Delhi: അടുത്ത വർഷം നിയമസഭാ  തിരഞ്ഞെടുപ്പ്  നടക്കാനിരിയ്ക്കുന്ന ഗോവ ലക്ഷ്യമിട്ട്  കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക  ഡിസംബർ 10 ന്  സംസ്ഥാനത്തെത്തും. 

റിപ്പോര്‍ട്ട്‌ അനുസരിച്ച് പ്രിയങ്ക  പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും വിവിധ ഗ്രൂപ്പുകളുമായി സംവദിക്കുകയും ചെയ്യും.  അസ്സോൾന സന്ദർശിക്കുന്ന പ്രിയങ്ക  അവിടെ  രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും, തുടര്‍ന്ന് ആദിവാസി സ്ത്രീകളുമായി സംവദിക്കും.  കൂടാതെ,  മർഗോവിലെ എംസിസി ഹാളിൽ  വിദ്യാർത്ഥി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

അക്വമിലെ കോസ്റ്റ ഗ്രൗണ്ടിൽ നടക്കുന്ന ‘പ്രിയദർശനി’ വനിതാ കൺവെൻഷനിലും  പ്രിയങ്ക പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  മഹിളാ കോൺഗ്രസ്  ഭാരവാഹികളുമായും പ്രവർത്തകരുമായും അവർ സംവദിക്കും.  കൂടാതെ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ ചില പ്രാദേശിക നേതാക്കള്‍ കോൺഗ്രസിൽ ചേരുമെന്നും സൂചനയുണ്ട്.  

Also Read: New CDS | ബിപിൻ റാവത്തിന്റെ പിൻഗാമിയെ ഒരാഴ്ചക്കുള്ളിൽ നിയമിച്ചേക്കും; കേന്ദ്രത്തിന്റെ മുൻഗണന ഇവർക്ക്

പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ ഈ വർഷം സെപ്റ്റംബറിലാണ്  കോൺഗ്രസ് വിട്ട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.  കൂടാതെ, MLA യും മുന്‍ മുഖ്യമന്ത്രിയുമായ  രവി നായിക് ഈ ആഴ്ചയാണ്  നിയമസഭാംഗത്വം രാജിവച്ചത്. 

Also Read: Viral Video: ഒറ്റ നിമിഷത്തിനുള്ളില്‍ അപ്രത്യക്ഷം...!! CDS ജനറൽ ബിപിൻ റാവത്തിന്‍റെ ഹെലികോപ്റ്റർ അപകടത്തിന് തൊട്ടുമുമ്പ്

അതേസമയം,   2022 -ല്‍ നടക്കാനിരിയ്ക്കുന്ന  ഉത്തര്‍ പ്രദേശ്‌, ഗോവ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ശിവസേന ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞു.  ബുധനാഴ്ച, ശിവസേന എംപി സഞ്ജയ്  റൗത്, പ്രിയങ്കയുമായി ഡൽഹിയിൽ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം  അദ്ദേഹം  ത്തർപ്രദേശിലും ഗോവയിലും കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തിരുന്നു.  

അതേസമയം, ഗോവ ഫോർവേഡ് പാർട്ടി  (Goa Forward Party - GFP) 2022 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി  സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.  

2022 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍  കോണ്‍ഗ്രസ്‌ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് നേരിടുക എന്നാണ് മാസങ്ങള്‍ മുന്‍പുള്ള പാര്‍ട്ടിയുടെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയാണ് പ്രിയങ്ക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോഴും അധികാരത്തിന് പിന്നാലെ ചുവടുമാറുന്ന നേതാക്കളെയും അണികളെയും  ചേര്‍ത്തു നിര്‍ത്താന്‍ പ്രിയങ്കയ്ക്ക് സാധിക്കുമോ? തന്‍റെ മുന്നിലെ കനത്ത വെല്ലുവിളി അവര്‍ എങ്ങിനെ നേരിടും?  കാത്തിരിയ്ക്കാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News