20 ലക്ഷം കോടിയുടെ പാക്കേജ്: കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്ന് ....

കോവിഡ്‌  സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളുമായി പങ്കുവയ്ക്കു൦.

Last Updated : May 14, 2020, 03:57 PM IST
 20 ലക്ഷം കോടിയുടെ പാക്കേജ്: കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്ന് ....

ന്യൂഡല്‍ഹി: കോവിഡ്‌  സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളുമായി പങ്കുവയ്ക്കു൦.

വൈകുന്നേരം 4 മണിക്കാണ് ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.  

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍  സാമ്പത്തിക പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.  ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള സഹായമാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

അതേസമയം,  തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കുടിയേറ്റ തൊഴിലാളികള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ  ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് ആണ് ഇത്.

 കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 10 % വരുന്ന  പാക്കേജ്  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍  എന്ന പേരിലായിരിക്കും  അറിയപ്പെടുക.  ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരിക്കും ഇന്ത്യ ഇനി മുന്നോട്ടു നീങ്ങുക എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

Trending News