രാജ്യത്തെ ഇന്ധനവില വര്‍ദ്ധന: ബിജെപിയെ പരിഹസിച്ചുകൊണ്ട് ശിവസേന

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴ്ന്നു നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നു തന്നെ. വില വര്‍ദ്ധനവിന് പലപല ന്യായീകരണങ്ങളുമായി ധനകാര്യമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും രംഗത്തെത്തിയിരുന്നു. 

Last Updated : Sep 20, 2017, 05:47 PM IST
രാജ്യത്തെ ഇന്ധനവില വര്‍ദ്ധന: ബിജെപിയെ പരിഹസിച്ചുകൊണ്ട് ശിവസേന

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താഴ്ന്നു നില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നു തന്നെ. വില വര്‍ദ്ധനവിന് പലപല ന്യായീകരണങ്ങളുമായി ധനകാര്യമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരും രംഗത്തെത്തിയിരുന്നു. 

ഇതിനിടെയാണ് ശിവസേനയുടെ പ്രതികരണം. രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. 

ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കൂട്ടി തന്നെ നിലനിര്‍ത്തുന്നത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കുന്നതിനാണോ എന്നാണ് ശിവസേനയുടെ ചോദ്യം. ശിവസേനയുടെ മുഖപത്രമായ സാമനയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ഈ വിമര്‍ശനമുള്ളത്.
 
സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനയെപ്പറ്റി സംസാരിക്കാന്‍ തയാറല്ല. പുറത്തുള്ളവര്‍ ഇക്കാര്യം സംസാരിക്കാനും അവര്‍ അഗ്രഹിക്കുന്നില്ല. ഇന്ധന വില ഉയരുമ്പോള്‍ സാധാരണക്കാര്‍ക്കാണ് അതിന്‍റെ ബാധ്യത വഹിക്കേണ്ടി വരുന്നത്. 

നാല് മാസത്തിനിടെ 20 ശതമാനം ഇന്ധന വില കൂട്ടിയിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണക്കുന്നെങ്കില്‍ അത് ശരിയല്ല എന്ന് സാമന എഡിറ്റോറിയല്‍ പറയുന്നു.

ഇന്ധന വില വര്‍ദ്ധനയാണ് രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടാന്‍ പ്രധാന കാരണമെന്നും കഴിഞ്ഞദിവസം സാമന വിമര്‍ശിച്ചിരുന്നു. ശിവസേനയുടെ വിമര്‍ശനം മാറ്റത്തിനു വഴി തെളിക്കുമോ, കാത്തിരിക്കാം.  

Trending News