പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
#UPDATE | Supaul, Bihar: One died and nine injured as a portion of an under-construction bridge collapsed near Maricha between Bheja-Bakaur: Supaul DM Kaushal Kumar https://t.co/DhsS9ZCCws
— ANI (@ANI) March 22, 2024
ബിഹാറിലെ കോശി നദിയ്ക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ സ്ലാബാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി മരിക്കുകയും നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.
Also Read: കെജ്‌രിവാളിന്റെ മെഡിക്കൽ പരിശോധന ഉടൻ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എഎപി
ഇതാദ്യമായല്ല ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലവുമായി ബന്ധപ്പെട്ട് അപകടമുണ്ടാകുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഭഗൽപൂരിൽ പാലം തകർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.