Manipur Violence: മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം വീണ്ടും നീട്ടി, നവംബർ 13 വരെ വിലക്ക് നിലനില്‍ക്കും

Manipur Violence Update:  സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിലൂടെ മണിപ്പൂരിന്‍റെ ക്രമസമാധാന നിലയെ സാരമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടാമെന്നും ഇതുമൂലമുള്ള അപകടസാധ്യത  പൂര്‍ണ്ണമായും ഒഴിവാക്കാനുമാണ് സര്‍ക്കാരിന്‍റെ ഈ നീക്കം.   

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 08:31 PM IST
  • മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 13 വരെ നീട്ടി. മുന്‍പ് ഈ നിരോധനം നവംബർ 8 വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
Manipur Violence: മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം വീണ്ടും നീട്ടി, നവംബർ 13 വരെ വിലക്ക് നിലനില്‍ക്കും

Manipur Violence Update: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ അപകടകരമായസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ ഏര്‍പ്പെടുത്തിയ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ  13 വരെ നീട്ടി. മുന്‍പ് ഈ നിരോധനം  നവംബർ  8 വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 

Also Read:  2024 Lucky Zodiac Signs: പുതു വര്‍ഷമായ 2024ല്‍ സമ്പത്ത് വാരിക്കൂട്ടും ഈ രാശിക്കാര്‍!!  
 
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിലൂടെ മണിപ്പൂരിന്‍റെ ക്രമസമാധാന നിലയെ സാരമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടാമെന്നും ഇതുമൂലമുള്ള അപകടസാധ്യത  പൂര്‍ണ്ണമായും ഒഴിവാക്കാനുമാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. 

Also Read:  Dhanteras Shopping 2023: ബിസിനസുകാര്‍ ധന്‍തേരസില്‍ ഈ സാധനങ്ങള്‍ വാങ്ങിക്കോളൂ, കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും!!  
 
പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയുള്ളതിനാലാണ് നിരോധനം നീട്ടാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ആദ്യഘട്ടത്തിൽ അക്രമം ബാധിക്കാത്ത ഏതാനും ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ കുറച്ച് മൊബൈൽ ടവറുകൾ തുറന്നിട്ടുണ്ടെന്നും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ മൊബൈൽ ടവറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

നാഗാ ഭൂരിപക്ഷ പ്രദേശങ്ങളായ ഉഖ്‌റുൾ, സേനാപതി, ചന്ദേൽ, തമെങ്‌ലോംഗ് എന്നീ ജില്ലാ ആസ്ഥാനങ്ങളിലെ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം ചൊവ്വാഴ്ച മണിപ്പൂർ സർക്കാർ താൽക്കാലികമായി പിൻവലിച്ചു. വംശീയ സംഘർഷം ബാധിക്കാത്ത എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ മൊബൈൽ ടവറുകൾ പ്രവർത്തിപ്പിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.

സെപ്റ്റംബറിലെ ഏതാനും ദിവസങ്ങൾ ഒഴികെ, വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതൽ മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. 
 
മേയ് 3-ന് മെയ്തേയ് സമുദായവും ഗോത്രവർഗ കുക്കി സമുദായങ്ങളും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.  ഇതേതുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രാരംഭ മൊബൈൽ ഇന്‍റർനെറ്റ് നിരോധനംനിലവില്‍ വന്നത്. സ്ഥിതിഗതികൾ ഒരു പരിധിവരെ സ്ഥിരത കൈവരിച്ചെങ്കിലും, സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം സെപ്റ്റംബർ 26 ന് നിരോധനം വീണ്ടും ഏർപ്പെടുത്തി.  

സംസ്ഥാനം ഏറെക്കുറെ ശാന്തമാണ്‌ എങ്കിലും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News