ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തടസ്സമില്ല, പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു.

Last Updated : Sep 24, 2019, 11:39 AM IST
ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തടസ്സമില്ല, പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു.

സർക്കാരിന്‍റെ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ചായിരുന്നു പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ 2 ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. സെപ്റ്റംബര്‍ 26, 27 തീയതികളിലായിരുന്നു പണിമുടക്ക്

ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്.

രാജീവ് കുമാറുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ നാല് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികളാണ് തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയത്. മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള ആശങ്കകൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാൻ സർക്കാർ സമ്മതിച്ചതായി യൂണിയൻ നേതാക്കൾ പറഞ്ഞു. 

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ വൻ ലയനം പ്രഖ്യാപിച്ചത്.

 

Trending News