'ബാപ്പുവിന്‍റെ ആദർശങ്ങൾ ദശലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു'; നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാത്മാ ഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടിലും ലാൽ ബഹദൂർ ശാസ്ത്രി അന്തിവിശ്രമം കൊള്ളുന്ന്‍ വിജയ്ഘട്ടിലും ആദരാഞ്ജലികൾ അർപ്പിച്ചു.

Last Updated : Oct 2, 2017, 10:17 AM IST
'ബാപ്പുവിന്‍റെ ആദർശങ്ങൾ ദശലക്ഷങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു'; നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാത്മാ ഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടിലും ലാൽ ബഹദൂർ ശാസ്ത്രി അന്തിവിശ്രമം കൊള്ളുന്ന്‍ വിജയ്ഘട്ടിലും ആദരാഞ്ജലികൾ അർപ്പിച്ചു.

വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, ബിജെപിയുടെ മുതിർന്ന നേതാവ് എൽ. കെ അദ്വാനി എന്നിവരും രാഷ്ട്രപിതാവിന്‍റെ ജന്മദിനത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഒപ്പം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയുടെ സ്മരണയ്ക്ക് മുന്നിലും പൂക്കൾ അര്‍പ്പിച്ചു.

'ഗാന്ധിജയന്തിയെ ഞാൻ സ്നേഹിക്കുന്നു, അദ്ദേഹത്തിന്‍റെ മഹത്തായ ആദർശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷങ്ങള്‍ക്ക് ഇപ്പോഴും പ്രചോദനം നല്‍കുകയാണ്...' എന്ന് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.<

Trending News