വിനോദയാത്രക്ക് പറ്റിയ രണ്ട് മനോഹര സ്ഥലങ്ങളാണ് ഊട്ടിയും കൂനൂരും. വേനലവധിക്കാലം തന്നെയാണ് ഇവിടേക്ക് പോവാൻ പറ്റിയ ഏറ്റവും നല്ല സമയവും. പച്ചപ്പ് നിറഞ്ഞ കുന്നുകളും കാടുകളാൽ ചുറ്റപ്പെട്ട അന്തരീഷവും നിങ്ങൾക്ക് പുതിയൊരു വശ്യാനുഭൂതി സൃഷ്ടിക്കും. സുഹൃത്തുക്കളോടോ, പങ്കാളിക്കൊപ്പമോ കുടുംബത്തോടൊപ്പമോ ഇവിടെ എത്തി കാഴ്ചകൾ ആസ്വദിക്കാം.
ദൊഡബെട്ട പാർക്ക്
ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ദൊഡബെട്ട പാർക്ക്. ഇവിടെ പ്രത്യേക ഒരു നിരീക്ഷണ ഡെസ്ക് ഉണ്ട്, അവിടെ നിന്ന് നിങ്ങൾക്ക് നീലഗിരിക്ക് അപ്പുറം കാണാൻ കഴിയും. നല്ല തണുപ്പായതിനാൽ സ്വെറ്ററോ ജാക്കറ്റോ ധരിച്ച് പോവാം.
പൈക്ര തടാകം
പൈക്ര തടാകത്തിൻറേത് മനോഹാര കാഴ്ചയാണ്. ഇവിടെ നിങ്ങൾക്ക് ബോട്ട് സവാരി നടത്താം. തടാകത്തിന് സമീപം മനോഹരമായ പൈക്ര വെള്ളച്ചാട്ടവുമുണ്ട്. ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ മലനിരകൾ ഈ സ്ഥലത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു. നിരവധി ബോളിവുഡ് സിനിമകൾ ചിത്രീകരിച്ചിട്ടുള്ള സ്ഥലം കൂടിയാണിത്.
ബൊട്ടാണിക്കൽ ഗാർഡൻ
രാജ്യത്തെ മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്നാണിത്. ഒരു ചെറിയ നഴ്സറി, ഒരു വലിയ പുൽത്തകിടി, ഒരു ഗ്ലാസ് ഹൗസ് എന്നിവ ഉൾക്കൊള്ളുന്നു. ഇവിടെ ഇരുന്നാൽ പ്രകൃതിയെ അടുത്തറിയാൻ കഴിയും. ഇരുപതിനായിരത്തിലധികം ഇനം റോസാപ്പൂക്കൾ കാണാൻ കഴിയുന്ന ഗാർഡൻ കൂടിയാണിത്. ബൊട്ടാണിക്കൽ ഗാർഡന് സമീപം നിരവധി ചോക്ലേറ്റ് ഫാക്ടറികളും ഇവിടെയുണ്ട്.
ഡോൾഫിൻ നോസ്
കൂനൂരിൽ തന്നെയാണ് ഡോൾഫിൻ നോസ് സ്ഥിതി ചെയ്യുന്നത് കോയമ്പത്തൂർ നഗരം ഇവിടെ നിന്ന് എളുപ്പത്തിൽ കാണാൻ കഴിയും. സമീപത്തായുള്ള ലാംസ് റോക്കിൽ കോണിപ്പടികളുടെ സഹായത്തോടെ ചെറിയ ട്രെക്കിംഗ് നടത്താം. മുകളിൽ ഒരു വ്യൂ പോയിന്റ് ഉണ്ട്, അവിടെ നിന്ന് നിങ്ങൾക്ക് ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും.
കൂനൂർ റെയിൽവേ സ്റ്റേഷനിലെ പാസഞ്ചർ ടോയ് ട്രെയിൻ തീർച്ചയായും ആസ്വദിക്കേണ്ട ഒന്നാണ്. കൂനൂരിൽ നിന്ന് ഊട്ടിവരെ ഈ ട്രെയിനിൽ പോവാം. ഏകദേശം ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയിൽ മനോഹരവുമായ നിരവധി കാഴ്ചകൾ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.