മോഷണം ഭയന്ന് വെള്ള ടാങ്കുകള്‍ പൂട്ടിവയ്ക്കുന്ന ഗ്രാമം!!

വെള്ളത്തിന്‍റെ ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു.  

Last Updated : Jun 4, 2019, 02:40 PM IST
മോഷണം ഭയന്ന് വെള്ള ടാങ്കുകള്‍ പൂട്ടിവയ്ക്കുന്ന ഗ്രാമം!!

ജയ്പൂര്‍: മോഷണം ഭയന്ന് വെള്ള ടാങ്കുകള്‍ പൂട്ടിവയ്ക്കുന്ന ഒരു ഗ്രാമം. കേള്‍ക്കുമ്പോള്‍ തന്നെ വിചിത്രമായി തോന്നുന്നുണ്ടായിരിക്കും അല്ലെ എന്നാല്‍ സത്യമാണ്.

സ്വര്‍ണ്ണവും, പണവുമൊക്കെ പൂട്ടിവച്ച് സൂക്ഷിക്കുന്നുവെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വെള്ളം പൂട്ടി സൂക്ഷിക്കുന്നുവെന്ന് പറയുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്. എന്ത് ചെയ്യാം അങ്ങനൊരു അവസ്ഥയായാല്‍ മറ്റെന്തു ചെയ്യാനാ.

അങ്ങനൊരു അവസ്ഥയില്‍ കൂടി കടന്നുപോകുകയാണ് രാജസ്ഥാനിലെ പരസ്രംപുര ഗ്രാമം. കടുത്ത കുടിവെള്ള ക്ഷാമമാണ് ഗ്രാമത്തില്‍. 10 ദിവസം കൂടുമ്പോള്‍ ഒരു ടാങ്ക് വെള്ളമാണ് ഇവര്‍ക്ക് ലഭിക്കുക. അത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ വെള്ളം കിട്ടാന്‍ 10 ദിവസമെടുക്കും. 

ശരിക്കും പറഞ്ഞാല്‍ സ്വര്‍ണ്ണത്തിനോ വെള്ളിയ്ക്കോ കൊടുക്കുന്ന വില അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിലയാണ് ഇവിടത്തെ ഗ്രാമവാസികള്‍ വെള്ളത്തിന് കൊടുക്കുന്നതെന്ന് പ്രദേശവാസിയായ ലാലി ദേവി എഎന്‍ഐയോട് പറഞ്ഞു. 

മറ്റൊരു പ്രദേശവാസി പറഞ്ഞത് ഒരുപക്ഷെ ഞങ്ങള്‍ വെള്ളം പൂട്ടിവച്ചിട്ടില്ലയെങ്കില്‍ ആരെങ്കിലും വെള്ളം കട്ടോണ്ട് പോകുമെന്നും. പിന്നെ വെള്ളം കിട്ടണമെങ്കില്‍ 10 ദിവസമെടുക്കുമെന്നും അതുവരെ ഞങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്യുമെന്നാണ്.

വെള്ളത്തിന്‍റെ ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു. പരസ്രംപുര ഗ്രാമം ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ്.  ഈ ഗ്രാമത്തിനു സമീപമായിട്ട് അവര്‍ക്ക് ഒരു ഖനന മേഖലയുണ്ട്.

അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ഇവിടുത്തെ ജലക്ഷാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിനുള്ള പോംവഴി എത്രയും പെട്ടെന്ന് ചെയ്യാമെന്നും വെള്ളം ഒരു രണ്ട്-മൂന്ന് ദിവസത്തെ ഇടവേളയില്‍ കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞതായും ജില്ലാ കളക്ടര്‍ പറഞ്ഞു.  

Trending News