ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത സാമൂഹ്യപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും വീട്ടുതടങ്കല്‍ ഈ മാസം 17 വരെ തുടരും.
മനുഷ്യാവകാശ പ്രവർത്തകനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിലെ മാധ്യമപ്രവർത്തകനുമായ ഗൗതം നവലഖ, എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ വരവര റാവു, സാമൂഹ്യപ്രവർത്തകൻ വെർനോൺ ഗോൺസാൽവസ്, മനുഷ്യാവകാശ പ്രവർത്തകൻ സുധാ ഭരദ്വാജ്, അരുൺ പെരേര എന്നിവരാണ് പൂനെ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായത്.
കേസ് സുപ്രീം കോടതി ഈ മാസം 17ന് പരിഗണിക്കുന്നതുവരെ വീട്ടുതടങ്കല്‍ തുടരാനാണ് നിര്‍ദ്ദേശം.
ഭീമ കൊറെഗാവ് അക്രമങ്ങൾക്ക് ഇവരുടെ പ്രേരണയുണ്ടായിരുന്നെന്നാണ് റെയ്ഡ് നടത്തിയ പൂനെ പൊലീസ് ആരോപിച്ചിരുന്നത്. ഡൽഹി, ഹൈദരാബാദ്, റായ്പൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന സാമൂഹ്യപ്രവർത്തകരുടെ വീടുകളാണ് റെയ്ഡ് നടത്തിയത്.