ബിർളാ ​ഗ്രൂപ്പിന്റെ മുതിർന്ന വൈസ് പ്രസിഡന്റ് ബി.ജെ.പിയിലേക്ക്

ബം​ഗാളിൽ ബി.ജെ.പിയിലേക്കുള്ള പ്രമുഖരുടെ കടന്നു വരവ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 06:42 PM IST
  • തൊഴിലവസരങ്ങൾക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങാൻ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജൻ ബാനർജി പ്രതികരിച്ചു
ബിർളാ ​ഗ്രൂപ്പിന്റെ  മുതിർന്ന വൈസ് പ്രസിഡന്റ് ബി.ജെ.പിയിലേക്ക്

കൊൽക്കത്ത: ബം​ഗാളിൽ ബി.ജെ.പിയിലേക്കുള്ള പ്രമുഖരുടെ കടന്നു വരവ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ആദിത്യാ ബിർളാ ​ഗ്രൂപ്പിന്റെ മുതിർന്ന് വൈസ് പ്രസിഡന്റ്ര രഞ്ജൻ ബാനർജിയാണ് പുതിയതായി സംസ്ഥാനത്ത്് ബിജെപിയിൽ ചേർന്നത്. കൊൽക്കത്തയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗ്വത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജൻ ബാനർജി പ്രതികരിച്ചു. തൊഴിലവസരങ്ങൾക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ALSO READ: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സ്; ര​ണ്ടു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

വരുന്ന നിയസഭാ(bengal) തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസയാങ്ങളെത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ രഞ്ജൻ ബാനർജിയുടെ പാർട്ടിയിലേക്കുള്ള വരവ് ബിജെപിയെ സഹായിക്കും. സംസ്ഥാനം ആദ്യം ഭരിച്ചിരുന്ന ഇടതുപാർട്ടികളും ഇപ്പോൾ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസും സംസ്ഥാനത്ത് വ്യവസായവത്കരണത്ത പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ALSO READ: Dragon Fruit ഇനി 'കമലം' എന്ന പേരിൽ അറിയപ്പെടും

സിംഗൂരിലെ നാനോ പ്ലാന്റിനെതിരായ പ്രക്ഷോഭം നയിച്ചത് മമതാ ബാനർജി ആയിരുന്നു. ഇതേതുടർന്നായിരുന്നു ടാറ്റ നിർമാണ യൂണിറ്റ് ഗുജറാത്തിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങാൻ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News