മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, മിസോറം, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. 

Last Updated : Oct 21, 2018, 02:24 PM IST
മൂന്ന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, മിസോറം, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. 

ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സംസ്ഥാനത്ത് ആകെ 90 നിയമസാഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 77 സ്ഥാനാര്‍ഥികളുടെ പേരാണ് ബിജെപി ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ളത്. 

നിലവിലെ 14 എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില്‍ നിന്ന് മത്സരിക്കും. രാജ്നന്ദ്ഗാവോന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് മത്സരിക്കും. ഇതേസമയം പട്ടികയില്‍ 14 സ്ത്രീകള്‍ ഇടം നേടിയിട്ടുണ്ട്. 

അതേസമയം തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റുകളില്‍ 38 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളില്‍ 3 പേര്‍ സ്ത്രീകളാണ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ വിവധ ജാതിയില്‍പ്പെട്ടവരെകൂടാതെ വിവിധ വിദ്യാഭ്യാസ നിലവാരത്തില്‍ ഉള്ളവരും ഉണ്ടെന്നതാണ് പട്ടികയുടെ പ്രത്യേകത.   

മിസോറാമില്‍ ആകെയുള്ള 40 സീറ്റില്‍ 13 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എല്ലാ സ്ഥാനാര്‍ഥികളും ക്രിസ്ത്യൻ സമൂഹത്തില്‍പ്പെട്ടവരാണ്. ഒറ്റ ഘട്ടത്തില്‍ നടക്കുന്ന മിസോറാമിലെ തിരഞ്ഞെടുപ്പ് നവംബര്‍ 28ന് നടക്കും.

ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുക.

 

Trending News