ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"കള്‍ക്ക് ഇന്ന് തുടക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭരണകക്ഷിയായ ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"യ്ക്ക് ഇന്ന് തുടക്കം. 

Last Updated : Mar 24, 2019, 11:00 AM IST
ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"കള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭരണകക്ഷിയായ ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"യ്ക്ക് ഇന്ന് തുടക്കം. 

പരിപാടിയുടെ ഭാഗമായി ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ റാലിയെ അഭിസംബോധന ചെയ്യും. "വിജയ്‌ സങ്കല്‍പ് സഭ"യുടെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.   

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും, നിതിന്‍ ഗഡ്കരി നാഗ്പൂരിലും സുഷമ സ്വരാജ് ഗൗതംബുദ്ധ നഗറിലുമാണ് റാലിയെ അഭിസംബോധന ചെയ്യുക.  

ബിജെപിയുടെ വിജയ്‌ സങ്കല്‍പ് സഭയില്‍ മുതിര്‍ന്ന നേതാക്കളായ ജെ.പി നദ്ദ, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമര്‍, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, മുഖ്താർ അബ്ബാസ് നഖ്വി, ശിവരാജ് സിംഗ് ചൗഹാന്‍,  യോഗി ആദിത്യനാഥ് തുടങ്ങിയവരും വിവിധ സ്ഥലങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. 

കൂടാതെ, "വിജയ്‌ സങ്കല്‍പ് സഭ"കള്‍ കൂടാതെ, വിജയ്‌ സങ്കല്‍പ് റാലികളും ബിജെപി സങ്കടിപ്പിക്കുന്നുണ്ട്. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന "വിജയ്‌ സങ്കല്‍പ് സഭ" 'കളില്‍ പങ്കെടുക്കും. ഞായറാഴ്ചയും ചൊവ്വാഴ്ചയുമാണ്‌ വിജയ്‌ സങ്കല്‍പ് സഭകള്‍ സംഘടിപ്പിക്കുക. രാജ്യത്തെ സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ്‌ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. 

 

 

Trending News