Born to shine: പ്രതിഭകള്‍ക്ക് പ്രോത്സാഹനം, 30 പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നല്‍കി Zee എന്‍റർടെയ്ൻമെന്‍റ്

കലാരംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള പദ്ധതികള്‍ വിരളമാണ്. ആ അവസരത്തിലാണ്  Born to shine എന്ന പദ്ധതിയുമായി  Zee എന്‍റർടെയ്ൻമെന്‍റ്  രംഗത്തെത്തിയിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 12:44 PM IST
  • Born to shine എന്നത് Zee എന്‍റർടെയ്ൻമെന്‍റും Give Indiaയുടെയും പ്രത്യേക സംരംഭമാണ്.
  • രാജ്യത്തെ 8 നഗരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 5 മുതൽ 15 വയസ് വരെ പ്രായമുള്ള ഈ പെൺകുട്ടികൾക്ക് 4 ലക്ഷം രൂപ സ്കോളർഷിപ്പും മുപ്പത് മാസത്തെ മെന്‍ററിംഗുമാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.
Born to shine: പ്രതിഭകള്‍ക്ക് പ്രോത്സാഹനം, 30 പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നല്‍കി  Zee എന്‍റർടെയ്ൻമെന്‍റ്

Born to shine: രാജ്യത്തെ മിടുക്കരായ പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി  Zee എന്‍റർടെയ്ൻമെന്‍റ്.  Born to shine എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ  രാജ്യത്തെ മിടുക്കരായ 30 പെണ്‍കുട്ടികള്‍ക്ക്  പ്രത്യേക സ്കോളർഷിപ്പ് നല്‍കിയിരിയ്ക്കുകയാണ്. 

Born to shine എന്നത് Zee എന്‍റർടെയ്ൻമെന്‍റും Give Indiaയുടെയും പ്രത്യേക സംരംഭമാണ്.  ഈ പദ്ധതിയിലൂടെ കണ്ടെത്തിയ  വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച 30 പെണ്‍കുട്ടികള്‍ക്കാണ് പ്രത്യേക സ്കോളർഷിപ്പ് ലഭിച്ചിരിയ്ക്കുന്നത്‌. മുംബൈയില്‍ വച്ച്  നടന്ന പ്രത്യേക ചടങ്ങില്‍ ഈ  പദ്ധതിയുടെ വിജയികളായ  പെണ്‍കുട്ടികളെ ആദരിച്ചു. 

രാജ്യത്തെ 8 നഗരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 5 മുതൽ 15 വയസ് വരെ പ്രായമുള്ള ഈ പെൺകുട്ടികൾക്ക് 4 ലക്ഷം രൂപ സ്കോളർഷിപ്പും മുപ്പത് മാസത്തെ മെന്‍ററിംഗുമാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.  കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ്  സീ എന്‍റർടെയ്ൻമെന്‍റും   ഗിവ് ഇന്ത്യയും ചേർന്ന് ഈ പ്രത്യേക പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്‌. 

 

നമുക്കറിയാം, , ശാസ്ത്രം, ഗണിതം, കായികം എന്നീ മേഖലകളിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് നിരവധി സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്, എന്നാൽ, കലാരംഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള പദ്ധതികള്‍ വിരളമാണ്. ആ അവസരത്തിലാണ്  Born to shine എന്ന പദ്ധതിയുമായി  Zee എന്‍റർടെയ്ൻമെന്‍റ്  രംഗത്തെത്തിയിരിയ്ക്കുന്നത്. കലാരംഗത്ത് മികവ് തെളിയിച്ച പെൺകുട്ടികളെ കണ്ടെത്തി അവരെ  പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരമൊരു പദ്ധതി ഇത് രാജ്യത്ത് ആദ്യമായാണ് എന്നതാണ് വസ്തുത.

കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തുടനീളം കലാമേഖലയുമായി ബന്ധപ്പെട്ട  മികവ് തെളിയിച്ച 5000 ത്തിലധികം പെൺകുട്ടികൾ ഈ ബഹുമതിക്കായി അപേക്ഷിച്ചിരുന്നു.  കലാരംഗത്തെ 5 മുതിര്‍ന്ന അംഗങ്ങളുടെ ജൂറിയാണ് വ്യത്യസ്ത റൗണ്ടുകൾക്ക് ശേഷം പ്രതിഭാധനരായ 30 പെൺകുട്ടികളെ തിരഞ്ഞെടുത്തത്.  

പ്രത്യേക ജൂറിയിൽ Zee എന്‍റർടെയ്ൻമെന്‍റ്  എന്‍റർപ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പുനിത് ഗോയങ്ക, സറീന സ്‌ക്രൂവാല, (മാനേജിംഗ് ട്രസ്റ്റി & ഡയറക്ടർ, സ്വദേശ് ഫൗണ്ടേഷൻ), ഡോ. ബിന്ദു സുബ്രഹ്മണ്യം, (സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്‌സ് (സപാ) കോ-സ്ഥാപക സിഇഒ,  സമര മഹീന്ദ്ര, (സ്ഥാപക സിഇഒ, CARER), രൂപക് മേത്ത, (സ്ഥാപകൻ, ബ്രഹ്മനാട് കൾച്ചറൽ സൊസൈറ്റി) സിഇഒ എന്നിവര്‍ അംഗങ്ങളായിരുന്നു. 

ഒരു വശത്ത്, ഇന്നും, നമ്മുടെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും, പെൺകുട്ടികളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും  പ്രത്യേകിച്ച് കലാരംഗത്തുള്ളവരുടെ താത്പര്യം ആരും  ഗൗരവമായി എടുക്കുന്നില്ല. ആ സാഹചര്യത്തില്‍ കലാരംഗത്തെ  കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി  Zee എന്‍റർടെയ്ൻമെന്‍റ് നടപ്പാക്കുന്ന ബോൺ ടു ഷൈൻ (Born To Shine) എന്ന ഈ  പദ്ധതി ഏറെ പ്രശംസനീയമാണ്.  

കലാരംഗത്ത് മികവ് തെളിയിച്ച പെണ്‍കുട്ടികളെ  സഹായിയ്ക്കുക, അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി അവരെ ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ സഹായിയ്ക്കുക, Zee എന്‍റർടെയ്ൻമെന്‍റ് തുടക്കമിട്ടിരിയ്ക്കുന്ന ഈ ചെറിയ പദ്ധതി നല്‍കുന്ന  ഫലം  വളരെ മികച്ചതായിരിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.   Zee തുടക്കമിട്ടിരിയ്ക്കുന്ന ഈ ചെറിയ ഉദ്യമം രാജ്യത്തെ ഈ യുവ തലമുറയ്ക്ക്  ഒരു സുവര്‍ണ്ണ ഭാവി  നല്‍കാന്‍ ഏറെ സഹായിയ്ക്കും, നാളെ ഈ കുട്ടികള്‍  തങ്ങളുടെ മേഖലകളില്‍ വിജയം നേടി ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ ശോഭിക്കും എന്ന് പ്രതീക്ഷയാണ്   Zee എന്‍റർടെയ്ൻമെന്‍റ് പങ്കുവയ്ക്കുന്നത്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News