Mangamma temple: പൂച്ചകളെ ആരാധിക്കുന്ന ക്ഷേത്രം; മങ്കാമാ ക്ഷേത്രത്തെ കുറിച്ച് അറിയാം

Mangamma temple details: മൈസൂരുവിൽ നിന്ന് ഏകദേശം 90 കിലോ മീറ്റർ അകലെയുള്ള മാണ്ഡ്യയിലാണ് മങ്കാമാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 08:34 PM IST
  • 'ബെക്കു' എന്ന വാക്കിൽ നിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേര് ലഭിച്ചത്.
  • മാർജാര ആരാധനയുടെ ഭാഗമായി ഏതാനും വർഷങ്ങൾ ഇടവിട്ട് ഉത്സവവും സംഘടിപ്പിക്കാറുണ്ട്.
  • മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം.
Mangamma temple: പൂച്ചകളെ ആരാധിക്കുന്ന ക്ഷേത്രം; മങ്കാമാ ക്ഷേത്രത്തെ കുറിച്ച് അറിയാം

മൈസൂർ: കർണാടകയിലെ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തിൽ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. പൂച്ചകളുടെ വിഗ്രഹം വെച്ചാണ് ഇവിടെ ആരാധന നടത്തുന്നത് എന്നതാണ് സവിശേഷത. മങ്കാമാ ക്ഷേത്രത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

മൈസൂരുവിൽ നിന്ന് ഏകദേശം 90 കിലോ മീറ്റർ അകലെയുള്ള മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ബെക്കലലെയിലാണ് ഈ വിചിത്ര ആരാധാനാരീതികളുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂച്ചയ്ക്ക് കന്നഡ ഭാഷയിലുള്ള പദമായ 'ബെക്കു' എന്ന വാക്കിൽ നിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേര് ലഭിച്ചത്. മാർജാര ആരാധനയുടെ ഭാഗമായി ഏതാനും വർഷങ്ങൾ ഇടവിട്ട് ഗ്രാമവാസികൾ ക്ഷേത്രത്തിൽ ഉത്സവവും സംഘടിപ്പിക്കാറുണ്ട്. 

ALSO READ: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..!

മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്. മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തിൽ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തിൽ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിൻറെ നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ആരാധന തുടങ്ങിയെന്നാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ബസവാരാധ്യ പറയുന്നത്. 

അടുത്തടുത്തായി നിർമിച്ചിരിക്കുന്ന മൂന്ന് ക്ഷേത്രങ്ങൾ കൂടിച്ചേർന്നതാണ് പൂച്ചകൾ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വർഷങ്ങൾക്ക് മുമ്പാണ് ഇന്നത്തെ നിലയിൽ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഇവിടെ പ്രത്യേക പൂജ നടക്കുന്നത്. നിരവധി ഗ്രാമവാസികൾ ഇതിൽ പങ്കുകൊള്ളാനെത്തും. നാല് ദിവസം വരെ നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നടക്കം സന്ദർശകർ എത്താറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. 

ജ്യോതിഷികൾ കുറിക്കുന്ന ശുഭമുഹൂർത്തത്തിലാണ് ഗ്രാമം മംഗമ്മ ഉത്സവം ആഘോഷിക്കുന്നത്. ആഘോഷങ്ങൾ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കും. എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളെ കാണാൻ സാധിക്കും. വീടുകളിലും പൂച്ചകളെ പൂജിക്കുന്നുണ്ട്. ഗ്രാമത്തിലെ ആരും പൂച്ചകളെ ഉപദ്രവിക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നവർക്ക് യാതൊരുവിധ മാപ്പും ലഭിക്കില്ലെന്നും ഗ്രാമവാസികൾ പറയുന്നു. അത്തരക്കാരെ ഗ്രാമത്തിൽനിന്ന് പുറത്താക്കും. ഗ്രാമത്തിൽ ആരെങ്കിലും പൂച്ചയുടെ ജഡം കണ്ടെത്തിയാൽ അത് സംസ്‌കരിക്കാതെ കണ്ടെത്തിയയാൾ സ്ഥലം വിട്ടുപോവാനും പാടില്ലെന്നാണ് നാട്ടുനടപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News