Rajya Sabha: പി ടി ഉഷ, ഇളയരാജ രാജ്യസഭയിലേയ്ക്ക്, അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ രണ്ടു പ്രമുഖ വ്യക്തികള്‍ രാജ്യസഭയിലേയ്ക്ക്....  തെന്നിന്ത്യയിലെ സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയേയും  ട്രാക്കിൽ രാജ്യത്തിന്‍റെ  അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയേയുമാണ്‌ രാജ്യസഭ അംഗങ്ങളായി  പുതുതായി നാമനിർദ്ദേശം  ചെയ്തിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 08:55 PM IST
  • ഇളയരാജയും ട്രാക്കിൽ രാജ്യത്തിന്‍റെ അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയും രാജ്യസഭയിലേയ്ക്ക്
  • എല്ലാ ഭാരതീയര്‍ക്കും പ്രചോദനമാണ് പിടി ഉഷ എന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
Rajya Sabha: പി ടി ഉഷ,  ഇളയരാജ രാജ്യസഭയിലേയ്ക്ക്, അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

New Delhi: രാജ്യത്തെ രണ്ടു പ്രമുഖ വ്യക്തികള്‍ രാജ്യസഭയിലേയ്ക്ക്....  തെന്നിന്ത്യയിലെ സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമായ ഇളയരാജയേയും  ട്രാക്കിൽ രാജ്യത്തിന്‍റെ  അഭിമാനമായി തിളങ്ങിയ പ്രശസ്ത കായികതാരം പി ടി ഉഷയേയുമാണ്‌ രാജ്യസഭ അംഗങ്ങളായി  പുതുതായി നാമനിർദ്ദേശം  ചെയ്തിരിയ്ക്കുന്നത്. 

പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രിയാണ് അറിയിച്ചത്. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്‍റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്.  എല്ലാ ഭാരതീയര്‍ക്കും പ്രചോദനമാണ് പിടി ഉഷ എന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.  

ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും.

ഇവരെക്കൂടാതെ,  വീരേന്ദ്ര ഹെഗ്‌ഡെ, വി.വിജയേന്ദ്ര പ്രസാദ് എന്നിവരും  രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News