ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ (Covid). 8,923.8 കോടി രൂപയുടെ ധനസഹായമാണ് പഞ്ചായത്തുകൾക്ക് അനുവദിച്ചത്. 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് (Panchayat) ഇതിന്റെ ഗുണം ലഭിക്കും.
കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ മാർഗങ്ങൾക്ക് ഇത് ഉപയോഗിക്കാം. 2021-22 വർഷത്തെ യുണൈറ്റഡ് ഗ്രാന്റുകളുടെ ആദ്യ ഗഡുവായാണ് രാജ്യത്തെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് 8,923.8 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചത്. കേരളത്തിന് പദ്ധതി പ്രകാരം 240.6 കോടി രൂപയാണ് ലഭിക്കുക.
ALSO READ: Kerala COVID Update : ഇന്ന് 35,000 കടന്ന് കോവിഡ് കണക്ക്, ടെസറ്റ് പോസിറ്റിവിറ്റി 29 ശതമാനം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കാണ് ഗ്രാന്റ് ലഭ്യമാകുക. കൊവിഡ് (Covid) രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിരോധ നടപടികൾക്കും ഫണ്ട് ആവശ്യമായത് കൊണ്ട് ഒരു മാസം മുൻകൂട്ടി ഗ്രാന്റ് തുക വിതരണം ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശ പ്രകാരം ജൂണിൽ വിതരണം ചെയ്യാനിരുന്ന ഗ്രാന്റാണ് കൊവിഡ് സാഹചര്യത്തിൽ മുൻകൂറായി നൽകുന്നത്. ഫണ്ട് വിതരണം ചെയ്യുന്നതിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം എടുത്തുമാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...