സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോറോണ

 വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശൂർ ജില്ലയിലെ രണ്ടു പേർക്കും മലപ്പുറം എറണാകുളം ജില്ലകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.   

Last Updated : May 10, 2020, 06:34 PM IST
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോറോണ (Covid19) സ്ഥിരീകരിച്ചു.  വയനാട് ജില്ലയിലെ മൂന്ന് പേർക്കും തൃശൂർ ജില്ലയിലെ രണ്ടു പേർക്കും മലപ്പുറം എറണാകുളം ജില്ലകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: ആശുപത്രികൾ ഉപേക്ഷിച്ചു; ഒടുവിൽ ഓട്ടോറിക്ഷയിൽ പ്രസവം..

കൂടാതെ ചികിത്സയിലിരുന്ന നാലുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി.  ഇതുവരെ കോറോണയിൽ നിന്നും 489 പേരാണ് രോഗമുക്തരായത്.  കൂടാതെ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  

Also read: കോറോണ പ്രതിരോധം: കേരളത്തെ പ്രകീർത്തിച്ചത് 35 അന്താരാഷ്ട്ര മാധ്യമങ്ങൾ 

26,712 പേർ നിരീക്ഷണത്തിലുള്ളതിൽ  26,350 പേർ വീടുകളിലും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ്. ഇന്ന് 135 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  കൂടാതെ 37,464 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 36,630 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.  ബാക്കിയുള്ളവരുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.  കൂടാതെ സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല. 

Trending News