Shocking news: റെയിൽവേ ട്രാക്കിൽ വീഡിയോ ചിത്രീകരണം; രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു

Died to hit by train: മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി വാൻഷ് ശർമ (23), സെയിൽസ്മാനായ മോനു (20) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. കാന്തി നഗർ എക്സ്റ്റൻഷന് സമീപത്ത് താമസിക്കുന്നവരായിരുന്നു മരിച്ച രണ്ടുപേരും.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 02:07 PM IST
  • സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി
  • മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി
  • ഇവരുടെ മൊബൈലുകൾ ട്രാക്കിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു
Shocking news: റെയിൽവേ ട്രാക്കിൽ വീഡിയോ ചിത്രീകരണം; രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു

ഡൽഹി: ഡൽഹി കാന്തി നഗർ മേൽപ്പാലത്തിന് സമീപമുള്ള ട്രാക്കിൽ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി വാൻഷ് ശർമ (23), സെയിൽസ്മാനായ മോനു (20) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. കാന്തി നഗർ എക്സ്റ്റൻഷന് സമീപത്ത് താമസിക്കുന്നവരായിരുന്നു മരിച്ച രണ്ടുപേരും.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ട്രാക്കിൽ നിന്ന് ഇരുവരുടെയും മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവർ മൊബൈലിൽ ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാറുണ്ടെന്നും വീഡിയോകൾ ചിത്രീകരിക്കാൻ ട്രാക്കിലേക്ക് വന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ മൊബൈലുകൾ ട്രാക്കിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. സലിം കുമാറിൻ്റെ മകൻ അതുൽ (26) ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഉത്സവത്തിനിടെയാണ് സംഭവം നടന്നത്.

ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ശ്രീക്കുട്ടനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പുന്നപ്ര പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News