ന്യുഡൽഹി: പക്ഷിപ്പനി ഡൽഹിയിലും (Delhi) പടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ ചിക്കൻ വിൽപ്പന നിരോധിച്ചിരിക്കുകയാണ്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഹോട്ടലുകൾക്ക് കോഴി ഇറച്ചിയോ മുട്ട കൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻസിപ്പൽ കോർപ്പറേഷന് (Municipal Corporation) കീഴിലുള്ള ഇറച്ചി കോഴി വിതരണ യൂണിറ്റുകൾക്കും കോഴി സംഭരിക്കുന്ന യൂണിറ്റുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴി ഇറച്ചി വിതരണം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: വാക്സിനേഷൻ ഡ്രൈവിന് ശനിയാഴ്ച തുടക്കം; PM Modi ഉദ്ഘാടനം നിർവഹിക്കും
ഇതെല്ലാം മറികടന്ന് ഇറച്ചി വിൽപ്പന നടത്തിയാൽ വിൽപ്പനക്കാരുടെ ലൈസൻസ് റദ്ദാക്കും. ഡൽഹിയിലെ മയൂർ വിഹാർ (Mayur Vihar), ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധന നടത്തിയപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്ന (Bird Flu Confirmed) സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
രാജ്യത്ത് ഇപ്പോൾ മൊത്തം 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ മഹാമരിയ്ക്ക് (Corona Virus) ഒപ്പം പക്ഷിപ്പനികൂടി വ്യാപിക്കുന്ന സാഹചര്യത്തിൽ തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനും അതീവ ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്രമല്ല രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാനും നാം കനത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ (Central Government) സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.