Chocolate Bars: ​ഗോഡൗണിൽ നിന്ന് മോഷണം പോയത് 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകൾ

Chocolate: നഗരത്തിലെ ഒരു മൾട്ടിനാഷണൽ ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനായ വ്യവസായി രാജേന്ദ്ര സിംഗ് സിദ്ദുവിന്റെ ​ഗോഡൗണിലാണ് മോഷണം നടന്നത്

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 12:16 PM IST
  • താൻ അടുത്തിടെ ചിൻഹട്ടിലെ പഴയ വീട്ടിൽ നിന്ന് ഗോമതി നഗറിലെ വിഭൂതി ഖണ്ഡിലെ അപ്പാർട്ട്‌മെന്റിലേക്ക് മാറിയെന്ന് സിദ്ദു പോലീസിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു
  • വിതരണത്തിനുള്ള ചോക്ലേറ്റുകൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി തന്റെ പഴയ വീട് ഉപയോഗിക്കുകയായിരുന്നുവെന്ന് സിദ്ദു പോലീസിനോട് പറഞ്ഞു
  • ചൊവ്വാഴ്ച ചിൻഹാട്ടിലെ അയൽവാസി വിളിച്ച് വീടിന്റെ വാതിൽ തകർന്ന് കിടക്കുന്നതായി അറിയിച്ചു
  • ‌വീട്ടിലെത്തിയപ്പോൾ ഗോഡൗൺ മുഴുവനും ഒഴിഞ്ഞു കിടക്കുന്നതായാണ് കണ്ടത്
Chocolate Bars: ​ഗോഡൗണിൽ നിന്ന് മോഷണം പോയത് 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകൾ

ലഖ്‌നൗ: ഒരു പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റ് ബാറുകൾ അജ്ഞാതർ മോഷ്ടിച്ചു. ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന ചോക്ലേറ്റുകൾ മോഷണം പോയതായാണ് റിപ്പോർട്ട്. നഗരത്തിലെ ഒരു മൾട്ടിനാഷണൽ ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനായ വ്യവസായി രാജേന്ദ്ര സിംഗ് സിദ്ദുവിന്റെ ​ഗോഡൗണിലാണ് മോഷണം നടന്നത്. നൂറ്റിയമ്പതോളം കാർട്ടൺ ചോക്ലേറ്റ് ബാറുകളും ബിസ്‌ക്കറ്റുകളും മോഷണം പോയതായി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്യുന്നു.

താൻ അടുത്തിടെ ചിൻഹട്ടിലെ പഴയ വീട്ടിൽ നിന്ന് ഗോമതി നഗറിലെ വിഭൂതി ഖണ്ഡിലെ അപ്പാർട്ട്‌മെന്റിലേക്ക് മാറിയെന്ന് സിദ്ദു പോലീസിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. വിതരണത്തിനുള്ള ചോക്ലേറ്റുകൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി തന്റെ പഴയ വീട് ഉപയോഗിക്കുകയായിരുന്നുവെന്ന് സിദ്ദു പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ചിൻഹാട്ടിലെ അയൽവാസി വിളിച്ച് വീടിന്റെ വാതിൽ തകർന്ന് കിടക്കുന്നതായി അറിയിച്ചു. ‌വീട്ടിലെത്തിയപ്പോൾ ഗോഡൗൺ മുഴുവനും ഒഴിഞ്ഞു കിടക്കുന്നതായാണ് കണ്ടത്. സിസിടിവികളുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.

ALSO READ: Robbery : കോട്ടയത്തെ വൈദികന്റെ വീട്ടിൽ 50 പവന്റെ മോഷണം; കേസിൽ ട്വിസ്റ്റ്; മകൻ അറസ്റ്റിൽ

“രാത്രിയിൽ ഒരു പിക്കപ്പ് ട്രക്കിന്റെ ശബ്ദം കേട്ടതായി മറ്റൊരു അയൽക്കാരൻ അറിയിച്ചു, സ്റ്റോക്ക് എടുക്കാൻ വന്നതാണെന്ന് കരുതി. മോഷ്ടിച്ച സ്റ്റോക്ക് കടത്താൻ അക്രമികൾ ഈ ട്രക്ക് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന്, ”സിദ്ദു പോലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് സ്റ്റോക്ക് എത്തിയതെന്നും നഗരത്തിലെ ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു ഇതെന്നും സിദ്ദു പറഞ്ഞു. പ്രദേശങ്ങളിലെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സയ്യിദ് അബ്ബാസ് അലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News