Robbery : കോട്ടയത്തെ വൈദികന്റെ വീട്ടിൽ 50 പവന്റെ മോഷണം; കേസിൽ ട്വിസ്റ്റ്; മകൻ അറസ്റ്റിൽ

തനിക്കുണ്ടായിരുന്ന കടബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതിയായ ഷൈനോ പോലീസിൽ മൊഴി നൽകി. പോലീസ് ഷൈനോയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 09:02 PM IST
  • മോഷണം നടത്തിയിത് വീടുമായി അടുത്ത ബന്ധുമുള്ളവാരാണെന്ന് പോലീസിന്റെ നിഗമനമാണ് പുരോഹിതന്റെ മകനിലേക്ക് നയിച്ചത്.
  • തനിക്കുണ്ടായിരുന്ന കടബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതിയായ ഷൈനോ പോലീസിൽ മൊഴി നൽകി.
  • പോലീസ് ഷൈനോയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • എന്നാൽ ഷൈനോയുടെ അതിബുദ്ധി തന്നെയാണ് പ്രതിക്ക് വിലങ്ങ് തടിയായത്
Robbery : കോട്ടയത്തെ വൈദികന്റെ വീട്ടിൽ 50 പവന്റെ മോഷണം; കേസിൽ ട്വിസ്റ്റ്; മകൻ അറസ്റ്റിൽ

കോട്ടയം : കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണം മോഷണം പോയ കേസിൽ മകൻ അറസ്റ്റിൽ. മോഷണം നടന്ന വീട്ടിലെ ഉടമസ്ഥനായ ഫാദർ ജേക്കബ് നൈനാന്റെ മകൻ ഷൈനോ നൈനാൻ കോശിയാണ് അറസ്റ്റിലായത്. മോഷണം നടത്തിയിത് വീടുമായി അടുത്ത ബന്ധുമുള്ളവാരാണെന്ന് പോലീസിന്റെ നിഗമനമാണ് പുരോഹിതന്റെ മകനിലേക്ക് നയിച്ചത്. തനിക്കുണ്ടായിരുന്ന കടബാധ്യതകൾ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതിയായ ഷൈനോ പോലീസിൽ മൊഴി നൽകി. പോലീസ് ഷൈനോയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

പുരോഹിതന്റെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണം നടത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഒപ്പം മോഷണം നടന്ന സമയം ഷൈനോയുടെ മൊബൈൽ ഫ്ലൈറ്റ് മോഡിലായിരുന്നു എന്നതും പ്രതി വൈദികന്റെ മകനാണെന്ന് പോലീസ് ഉറപ്പിച്ചു. എന്തിനാണ് ഫോൺ ഫ്ലൈറ്റ് മോഡിലിട്ടതെന്ന് പോലീസ് ചോദിച്ചപ്പോൾ പ്രതിക്ക് ഉത്തരമില്ലായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യല്ലിനിടെ പുരോഹിതന്റെ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ പോലീസിന്റെ സംശയത്തിന്റെ ഷൈനോ ഉണ്ടായിരുന്നെങ്കിലും പോലീസ് അത് പ്രകടമാക്കിയിരുന്നില്ല. 

ALSO READ : Theft: ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ചു; അച്ഛനും മകനും പിടിയിൽ

തനിക്ക് വലിയ കടബാധ്യതയുണ്ടായിരുന്നയെന്നും അത് വീട്ടുകാർ അറിയാതെ തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അത് താനാണ് നടത്തിയതെന്ന് അറിയാതിരിക്കാനാൻ വേണ്ടിയാണ് വൻ കവർച്ച നടന്നുയെന്ന അന്തരീക്ഷം സൃഷ്ടിച്ചത്. വാതിലിന്റെ കൊളുത്ത് മാറ്റിയതിന് ശേഷം അകത്ത് കയറി അത് പൊളിച്ചത് പോലെയാക്കുകയും ചെയ്തു. അലമാരയുടെ പൂട്ട് പൊളിച്ചെന്നും വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു താക്കോൽ ഉപയോഗിച്ചായിരുന്നു കളവ് നടത്തിയത്. കൂടാതെ മോഷണം മുതൽ എടുത്ത് കള്ളൻ ഓടിപോയി എന്ന പ്രതീതി സൃഷ്ടിക്കാൻ വീടിന്റെ പരിസരത്ത് കുറച്ച് സ്വർണം വിതറുകയും ചെയ്തു. ഒപ്പം പോലീസ് നായ മണം പിടിക്കാതിരിക്കാൻ വീടിന്റെ ഉള്ളിൽ മുളക് പൊടി വാരി വിതറുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഷൈനോയുടെ അതിബുദ്ധി തന്നെയാണ് പ്രതിക്ക് വിലങ്ങ് തടിയായത്. പൂട്ട് പൊളിക്കാതെ അലമാരിയുടെ സ്പെയർ താക്കോൽ വെച്ചാണ് തുറന്നിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഒപ്പം അലമാരിയിൽ കൂടുതൽ സ്വർണമുണ്ടായിരുന്നെങ്കിലും 50 പവൻ മാത്രമാണ് മോഷ്ടിച്ചത്. ഇങ്ങനെ ചെയ്തത് മോഷ്ടാവിന് വീടുമായി ബന്ധുമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഷൈനോ മുളക് പൊടി വാങ്ങിയത് സമീപത്തെ കടയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. എല്ലാ ചൊവ്വാഴ്ച വീട്ടുടമസ്ഥനും ഭാര്യയും തൃക്കോതമംഗതം പള്ളിയിൽ പോകുമെന്ന് അറിയാവുന്ന ഒരാളാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഷൈനോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചയെന്നും പോലീസ് അറിയിച്ചു. പണവും സ്വർണവും സമീപത്തെ ബന്ധുവിന്റെ കടയ്ക്ക് പിന്നിലുള്ള കാട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News