സിനിമ തിയറ്ററുകൾക്ക് പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കാം; പക്ഷേ സൗജന്യമായി കുടിവെള്ളം ഉറപ്പാക്കണം: സുപ്രീം കോടതി

Cinema multiplex theater outside food new rule പുറത്ത് നിന്നുള്ള ആഹാരപാനീയങ്ങൾ തിയറ്ററിനുള്ളിൽ കൊണ്ടുവരുന്നത് വിലക്കാനാകില്ലയെന്ന ജമ്മു കശ്മീർ ഹൈക്കോടതി വിധിയാണ ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 07:25 PM IST
  • സിനിമ കാണാൻ വരുന്നവർക്ക് സൗജന്യ കുടിവെള്ള സൗകര്യം ഉറപ്പാക്കണെമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്
  • തിയറ്ററുകൾക്കും മൾട്ടിപ്ലെക്സുകൾക്കും പുറത്ത് നിന്നുള്ള ആഹാരം വിലക്കാനാകില്ലയെന്ന ജമ്മു കശ്മീർ ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു.
  • ഇതിനെതിരെയുള്ള അപീൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ രണ്ടംഗ ബഞ്ച് തിയറ്റർ മൾട്ടിപ്ലെക്സ് ഉടമകൾക്ക് അനുകൂലമായി വിധിച്ചിരിക്കുന്നത്
സിനിമ തിയറ്ററുകൾക്ക് പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കാം; പക്ഷേ സൗജന്യമായി കുടിവെള്ളം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂ ഡൽഹി : സിനിമ തിയറ്ററുകളുടെ ഉള്ളിലേക്ക് പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങൾ കൊണ്ടുവരുന്നത് ഉടമകൾക്ക് തടയാമെന്ന് സുപ്രീം കോടതി. അതേസമയം സിനിമ കാണാൻ വരുന്നവർക്ക് സൗജന്യ കുടിവെള്ള സൗകര്യം ഉറപ്പാക്കണെമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കൂടാതെ കുട്ടികളുമായി എത്തുന്ന കാണികളെ അവർക്ക് ആവശ്യമായിട്ടുള്ള ഭക്ഷണപാനീയങ്ങൾ തിയറ്ററിനുള്ള കൊണ്ടുപോകുന്നത് തടയാനാകില്ലയെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി എസ് നരസിംഹയും ചേർന്ന ബഞ്ച് തങ്ങളുടെ വിധിയിൽ കൂട്ടിച്ചേർത്തു.

തിയറ്ററുകൾക്കും മൾട്ടിപ്ലെക്സുകൾക്കും പുറത്ത് നിന്നുള്ള ആഹാരം വിലക്കാനാകില്ലയെന്ന ജമ്മു കശ്മീർ ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപീൽ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ രണ്ടംഗ ബെഞ്ച് തിയറ്റർ മൾട്ടിപ്ലെക്സ് ഉടമകൾക്ക് അനുകൂലമായി വിധിച്ചിരിക്കുന്നത്. തിയറ്ററുകൾ സ്വകാര്യ സ്വത്താണെന്നും അവിടെ ഏതെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അവകാശം ഉടമകൾക്കുണ്ടെന്നുള്ള അപീൽ ഹർജി സമർപ്പിച്ചിവരുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

ALSO READ : Demonetisation case: നോട്ട് നിരോധനം അംഗീകരിച്ച് സുപ്രീംകോടതി; എതിർത്തത് ഒരു ജഡ്ജ് മാത്രം

കൂടാതെ ആരെയും സ്ഥാപനത്തിനുള്ളിൽ വിൽക്കുന്ന ഭക്ഷണം കഴിക്കാൻ തിയറ്റർ മൾട്ടിപ്ലെക്സ് ഉടമകൾക്ക് നിർബന്ധിക്കാനാകില്ല. എന്നാൽ സ്ഥാപനത്തിനുള്ളിൽ ശുദ്ധമായ കുടിവെള്ളം ഉടമകൾ ഉറപ്പാക്കേണ്ടതാണ്. എന്നാൽ തിയറ്റർ മൾട്ടിപ്ലെക്സ് സ്ഥാപനങ്ങൾക്കുള്ളിൽ വിൽക്കുന്ന സാധനങ്ങളുടെ വില അധികമായതിനാൽ പുറത്ത് നിന്നും വാങ്ങി കൊണ്ട് വന്ന് സിനിമ ഹാളിന്റെ ഉള്ളിൽ ഇരുന്ന കഴിക്കാമെന്ന് അവകാശം പറയാൻ സാധിക്കില്ലയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News