യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2023 സിവിൽ സർവീസസ് എക്‌സാമിനേഷൻ വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ പോലീസ് സർവീസ് (IPS) എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലായി ആയിരത്തിലധികം ഒഴിവുകളാണുള്ളത്. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ റൗണ്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ.
21 വയസ്സ് പൂർത്തിയായ ആർക്കും പരീക്ഷ എഴുതി തുടങ്ങാം. പൊതുവിഭാഗം ഉദ്യോഗാർഥികൾക്ക് 32 വയസ്സാണ് കൂടിയ പ്രായ പരിധി. പൊതു വിഭാഗത്തിൽപ്പെടുന്നവർക്ക് 6 തവണയും ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് 9 തവണയും, എസ്സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്ക് 37 വയസ്സ് വരെ ഏത്ര വേണമെങ്കിലും പരീക്ഷ എഴുതാം.
വിശദമായ പ്രായപരിധി
പൊതുവിഭാഗവും ഇഡബ്ല്യുഎസ്: 21 മുതൽ 32 വയസ്സ് വരെ
ഒബിസി (സർട്ടിഫിക്കറ്റിനൊപ്പം): 21 മുതൽ 35 വയസ്സ് വരെ
എസ്‌സി/എസ്ടി: 21 മുതൽ 37 വയസ്സ് വരെ
ശാരീരിക വൈകല്യമുള്ളവർ: 21 മുതൽ 42 വയസ്സ് വരെ
ജമ്മു & കശ്മീർ വാസസ്ഥലം: 21 മുതൽ 37 വയസ്സ് വരെ (3 വർഷം, OBC ആണെങ്കിൽ 5 വർഷം, SC/ST ആണെങ്കിൽ)
വികലാംഗരും ഡിസ്ചാർജ് ചെയ്യപ്പെട്ടവരുമായ ഡിഫൻസ് സർവീസ് ഉദ്യോഗസ്ഥർ: 21 മുതൽ 35 വർഷം വരെ (+ 3 വർഷം, ജനറൽ/ഒബിസി ആണെങ്കിൽ അല്ലെങ്കിൽ 5 വർഷം, എസ്‌സി/എസ്ടി ആണെങ്കിൽ
എക്സ്-സർവീസ്‌മെൻ കമ്മീഷൻ ഓഫീസർ: 21 മുതൽ 37 വയസ്സ് വരെ (+ 3 വർഷം, OBC ആണെങ്കിൽ 5 വർഷം, SC/ST ആണെങ്കിൽ)
പരീക്ഷ തീയ്യതി
സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയിലായിരിക്കും നടക്കുക. മെയിൻ പരീക്ഷകൾ സെപ്റ്റംബർ 15-നും നടക്കും. ഫെബ്രുവരി 21 ആണ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...