റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡ് അതിര്‍ത്തിയ്ക്ക് സമീപം ടെകല്‍ഗുദേം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബിജാപൂര്‍ - സുക്മ ജില്ലകളുടെ അതിര്‍ത്തിയിലാണ് ടെകല്‍ഗുദേം ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ സൈന്യം നടത്തിയ ഓപ്പറേഷനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി സൈന്യം ഒരു ക്യാമ്പ് സജ്ജമാക്കിയിരുന്നു. ക്യാമ്പ് സജ്ജീകരിച്ച ശേഷം സിആര്‍പിഎഫിന്റെ കോബ്ര ടീം, ഡിസ്ട്രിക്ട് റിസേര്‍വ് ഗ്രൂപ്പ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘങ്ങള്‍ ജൊനാഗുഡ - അലിഗുഡ മേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ALSO READ: തോൽവി താങ്ങാനായില്ല; ചണ്ഡീഗഢിൽ എഎപി സ്ഥാനാർത്ഥി ബോധം കെട്ട് വീണു, വീഡിയോ കാണാം
ആക്രമണത്തിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകള്‍ കാട്ടിലേയ്ക്ക് ഓടി മറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേയ്ക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് റായ്പൂരിലേയ്ക്ക് കൊണ്ടുപോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.