ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

76 ശതമാനം പൂർണമായും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ടാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 10:01 AM IST
  • 15 വർഷം കൊണ്ടാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്
  • ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പൽ കൂടിയാണിത്
  • 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം
ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ നടക്കുന്ന ചടങ്ങിൽ നാവികസേനാ മേധാവി അടക്കമുള്ളവർ പങ്കെടുത്തു. നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

76 ശതമാനം പൂർണമായും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ടാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്.രാജ്യത്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പൽ കൂടിയാണിത്.രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്.30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം എന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനുണ്ട്.നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്. 

ALSO READ : കേന്ദ്രത്തിലുള്ളത് ഇരട്ട എഞ്ചിൻ സർക്കാർ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസന കുതിപ്പ്; കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു.2007ൽ തുടങ്ങിയതാണ് കപ്പലിൻറെ നിർമ്മാണം. ആകെ  20,000 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.

കഴിഞ്ഞ മാസം 28-നാണ് നിർമ്മാണവും പരിശോധനകളും സേഫ്റ്റി ടെസ്റ്റും അടക്കം പാസായ ശേഷം കപ്പൽ നാവികസേനക്ക് കൈമാറിയത്.പ്രധാനമന്ത്രി  കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News