പാകിസ്ഥാനെ വച്ച് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ല: നഖ്‌വി

പാകിസ്ഥാനെ കാലാളായി നിറുത്തി ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. തെരഞ്ഞെടുപ്പിലേക്ക് പാകിസ്ഥാനെ വലിച്ചിഴച്ചതിനുള്ള മറുപടി ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Last Updated : Dec 11, 2017, 04:21 PM IST
പാകിസ്ഥാനെ വച്ച് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ല: നഖ്‌വി

ന്യൂഡല്‍ഹി: പാകിസ്ഥാനെ കാലാളായി നിറുത്തി ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. തെരഞ്ഞെടുപ്പിലേക്ക് പാകിസ്ഥാനെ വലിച്ചിഴച്ചതിനുള്ള മറുപടി ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഗുജറാത്തിലെ ബനസ്കന്തയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ സൈനിക മേധാവി അര്‍ഷാദ് റഫീഖ് സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരും പാകിസ്ഥാന്‍ ഹൈക്കമ്മീഷനുമായി നടത്തിയ കൂടികാഴ്ചയേയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. 

അതിനിടെ ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനെ വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ രംഗത്ത് വന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Trending News