റെയ്ഡ്‌ രാഷ്ട്രീയ പ്രേരിത൦: ഡി. കെ. ശിവകുമാര്‍

ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ? 

Last Updated : Aug 30, 2019, 02:13 PM IST
റെയ്ഡ്‌ രാഷ്ട്രീയ പ്രേരിത൦: ഡി. കെ. ശിവകുമാര്‍

ന്യൂഡല്‍ഹി: ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ? 

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരിയ്ക്കുകയാണ്.

2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡി കെ ശിവകുമാറിനെക്കൂടാതെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണ പരിധിയിലുണ്ട്. 

അതേസമയം, അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും ബിജെപിയുടെ വേട്ടയാടലിന്‍റെ ഭാഗമാണ് ഈ ചോദ്യം ചെയ്യലെന്നും ശിവകുമാര്‍ പറഞ്ഞു. 

കര്‍ണാടകയില്‍നിന്നുള്ള തന്ത്രശാലിയായ കോണ്‍ഗ്രസ് നേതാവാണ്‌ ഡി. കെ. ശിവകുമാര്‍. ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് തക്ക മറുപടി നല്കാന്‍ കെല്‍പ്പുള്ള നേതാവാണ്‌ അദ്ദേഹമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ അംഗീകരിക്കുന്ന വസ്തുത തന്നെ. 

എന്നാല്‍, കര്‍ണാടക പിസിസി അദ്ധ്യക്ഷ സ്ഥാനമോ, അല്ലെങ്കില്‍ ദേശീയ തലത്തില്‍ മുതിര്‍ന്ന സ്ഥാനമോ നല്കാന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പരിഗണിക്കാനിരിക്കവേ ആണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ നീക്കം. 

 

Trending News