ന്യൂഡല്‍ഹി: തികച്ചു൦ അപ്രതീക്ഷിതായി പ്രധാനമന്ത്രി നടത്തിയ ലഡാക്ക് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
"ലഡാക്കിലുള്ളവര്‍ പറയുന്നു, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. എന്നാല്‍,പ്രധാനമന്ത്രി പറയുന്നു, ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. എന്നാണ് രാഹുലിന്റെ ട്വീറ്റ്.
ട്വീറ്റില്‍ ചോദ്യങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലാണ് വീഡിയോ.
ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തികച്ചും അപ്രതീക്ഷിതമായാണ് ലഡാക്ക് സന്ദര്‍ശനത്തിനെത്തിയത്. അദ്ദേഹം ലഡാക്കില്‍ സൈനികരുമായി സംവദിക്കുകയും അതിരത്തിയിലെ യാഥാര്‍ത്ഥ്യം നേരില്‍ക്കണ്ട് ബോധ്യപ്പെടുകയും ചെയ്തു.