ചണ്ഡീഗഢ്: കോൺഗ്രസ് എംഎൽഎൽ ശുഖ്പാൽ സിംഗ് ഖൈറയെ ലഹരിക്കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് പഴയ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു. ഇന്ന് പുലർച്ചെയോടെ ചണ്ഡീഗഢിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരം 8 വര്‍ഷം മുന്‍പ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
Also Read: Shahnawaz Hussain Health Update: ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഹൃദയാഘാതം, ആരോഗ്യനില തൃപ്തികരം
ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്‌സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്. വീഡിയോയിൽ എൽഎൽഎ പോലീസുമായി തർക്കിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല പോലീസിനോട് അറസ്റ്റ് വാറണ്ട് ചോദിക്കുന്നതും അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം ചോദിക്കുന്നതും കാണാം. പഴയ എൻഡിപിഎസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി അചുരാം ശര്‍മ എംഎല്‍എയോട് പറയുകയും എന്നാല്‍ ആ കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കുന്നതും ദൃശ്യത്തിലുണ്ട്. ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവ് ലഭിച്ചെന്ന് പോലീസ് പറഞ്ഞു. എംഎൽഎയുടെയും കുടുംബത്തിന്റെയും എതിർപ്പിനിടയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
സുഖ്ദീപ് സിംഗ് ഖൈറ പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ്. ഖൈറയുടെ അറസ്റ്റിനെ അപലപിച്ച് ശിരോമണി അകാലിദൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ഇത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു.