CBI, ED ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; സുപ്രീംകോടതിയെ സമീപിച്ച് കോൺ​ഗ്രസ്

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഹര്‍ജിയില്‍ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 06:33 PM IST
  • കേന്ദ്രസര്‍ക്കാരിന്റെ ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ് കത്ത് നൽകിയിരിക്കുന്നത്.
  • സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല ഹര്‍ജിയില്‍ പറഞ്ഞു.
  • ഓര്‍ഡിനന്‍സിലൂടെ ഉന്നതരുടെ അധികാര ദുര്‍വിനിയോഗം നടക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു.
CBI, ED ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; സുപ്രീംകോടതിയെ സമീപിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: CBI, ED ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍ (Central Government) നടപടിക്കെതിരെ സുപ്രീംകോടതിയെ (Supreme Court) സമീപിച്ച് കോൺ​ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ഓർഡിനൻസ് (Ordinance) റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ് (Congress) കത്ത് നൽകിയിരിക്കുന്നത്. 

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഹര്‍ജിയില്‍ പറഞ്ഞു. ഓര്‍ഡിനന്‍സിലൂടെ ഉന്നതരുടെ അധികാര ദുര്‍വിനിയോഗം നടക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു.

Also Read: Delhi Air Pollution : ഡൽഹി വായു മലിനീകരണത്തിന് പരിഹാരമായി ഉദ്യോഗസ്ഥരോട് വർക്ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ

കോൺ​ഗ്രസിന് പുറമെ സിപിഎം, തൃണമൂൽ കോൺ​ഗ്രസ് പാർട്ടികളും നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധിയാണ് അ‌ഞ്ച് വര്‍ഷമാക്കി സർക്കാർ ഓർഡിനന്‍സ് പുറത്തിറക്കിയത്. 
 
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട സുപ്രീം കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

Also Read: Rain Update | ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം: തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനക്കുന്നു

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാര്‍, പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധിയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയത്. ഫണ്ടമെന്റല്‍ റൂള്‍സ് 1922 ഭേദഗതി ചെയ്ത് പേഴ്സണല്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News