New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 621 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇന്നലെ കോവിഡ് രോഗബാധ മൂലം 621 പേർ മരണപെട്ടതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,45,63,749പേർക്കാണ് . കൂടാതെ ഇതുവരെ ആകെ 4,67,933 മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 9,481 പേർ കോവിഡ് രോഗമുക്തി നേടി. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.34 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,07,019 ആണ്.
ഒമിക്രോൺ (Omicron) കോവിഡ് വകഭേദം (Covid Variant) മൂലമുള്ള രോഗബാധ ആഗോളത്തലത്തിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മൻ കീ ബാത്തിലൂടെയാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഒമിക്രോൺ വകഭേദം നിലവിൽ ഉയർത്തുന്ന ഭീഷണിയെ കുറിച്ചാകും പ്രധാനമായും സംസാരിക്കുക.
ALSO READ: PM Modi | കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കണമെന്നായിരിക്കും പ്രധാനമന്ത്രി രാജ്യത്തിന് നൽകുന്ന സന്ദേശം, പുതിയ വകഭേദത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിരുന്നു. ജാഗ്രത തുടർന്നാൽ മതിയെന്നും, വാക്‌സിനേഷനെ പുതിയ വകഭേദം ബാധിക്കരുതെന്നും ഐസിഎംആർ അറിയിച്ചു.
ALSO READ: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഈ സഹചര്യത്തിൽ ഇന്ത്യ വിലക്കേർപ്പെടുത്താനും സാധ്യതയുണ്ട്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra Modi) യോഗം വിളിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...