ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി; മരുന്ന് കമ്പനിയുടെ കയറ്റുമതി ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി

ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപണമുയർന്ന മരുന്ന് നിർമാണ കമ്പനിക്കെതിരെ കൂടുതൽ നടപടി. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 12:21 PM IST
  • മരുന്ന് നിർമാണ കമ്പനിക്കെതിരെ കൂടുതൽ നടപടി
  • 18 കുട്ടികളുടെ മരണത്തിന് കാരണമായി കഫ് സിറപ്പ്
 ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി; മരുന്ന് കമ്പനിയുടെ കയറ്റുമതി ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി

ഡൽഹി: ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപണമുയർന്ന മരുന്ന് നിർമാണ കമ്പനിക്കെതിരെ കൂടുതൽ നടപടി. കമ്പനിയുടെ കയറ്റുമതി ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ഡോക് വൺ മാക്സ് എന്ന കമ്പനിയുടെ ഉത്പാദനം നിർത്തി വയ്ക്കാൻ ഇന്നലെ ഉത്തരവ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ നടപടികൾ. മരുന്നിന്റെ പരിശോധനാഫലം ഉസ്ബക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ ആണ് നടപടി.

18 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് കമ്പനിക്കെതിരായ റിപ്പോർട്ട് ഉസ്ബക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയതിന് ശേഷമാണ് കേന്ദ്രസർക്കാർ കമ്പനിക്കെതിരെ അടിയന്തര നടപടി കൈക്കൊണ്ടത്. വിദേശകാര്യമന്ത്രാലയം വഴിയാണ് ഉസ്ബക്കിസ്ഥാൻ റിപ്പോർട്ട് ഇന്ത്യക്ക് കൈമാറിയത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ തുറമുഖങ്ങളിലും വിമാനത്താവളനങ്ങളിലും എത്തിച്ച മരുന്നുകൾ സർക്കാർ കണ്ടുകെട്ടും. 

നേരത്തേ മരുന്ന് നിർമാണം നിർത്തിവയ്ക്കാൻ കമ്പനിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് നൽകിയിരുന്നു. മരുന്നിൽ വിഷ പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ പരിശോധന നടന്നുവരികയാണ്. പരിശോധനാ ഫലം വന്ന ശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കമ്പനി അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News