ചിദംബരം 5 ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍...

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം 5 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍. 

Last Updated : Aug 22, 2019, 07:01 PM IST
ചിദംബരം 5 ദിവസത്തേയ്ക്ക്  സിബിഐ കസ്റ്റഡിയില്‍...

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം 5 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍. 

അതേസമയം, ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി  സിബിഐ പ്രത്യേക കോടതി നല്‍കിയിട്ടുണ്ട്. 
തിങ്കളാഴ്ചവരെയാണ് അദ്ദേഹത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുന്നത്. കൂടാതെ, അഭിഭാഷകര്‍ക്കും ചിദംബരത്തെ സന്ദര്‍ശിക്കാം. 

കൂടാതെ, എല്ലാ 48 മണിക്കൂറിലും ചിദംബരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും.  

എന്നാല്‍, സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചിദംബരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചിദംബരം പദവി ദുരുപയോഗം ചെയ്തതായും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. കൂടാതെ വിശദമായ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും കൂട്ടുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.

 

 

Trending News