COVID-19: രാജ്യത്ത്‌ 70,000 കടന്ന്‌ പ്രതിദിന രോഗികള്‍

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ  എണ്ണത്തില്‍ വന്‍ വര്‍ധനവ്‌.  കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  എഴുപതിനായിരത്തില്‍ അധികമാണ്...  

Last Updated : Aug 24, 2020, 06:35 AM IST
  • രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌. ക
  • ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിനായിരത്തില്‍ അധികം
  • മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
 COVID-19: രാജ്യത്ത്‌ 70,000 കടന്ന്‌ പ്രതിദിന രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ  എണ്ണത്തില്‍ വന്‍ വര്‍ധനവ്‌.  കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  എഴുപതിനായിരത്തില്‍ അധികമാണ്...  

ഇന്ത്യയില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  കോവിഡ് ബാധിഅതരുടെ  എണ്ണം  3 മില്ല്യണ്‍ കടന്നിരിയ്ക്കുകയാണ്. 31 ലക്ഷത്തില്‍ അധികമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍.

24 മണിക്കൂറിനുള്ളില്‍ 70067 പേര്‍ക്ക് രോഗ൦ സ്ഥിരീകരിച്ചപ്പോള്‍  918 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ കോവിഡ് മൂലം 57500 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

24 മണിക്കൂറില്‍ 57,989 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 22.80 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക് 75 ശതമാനത്തോട് അടുത്തു. മരണനിരക്ക് 1.86 ശതമാനമാണ്.

Also read: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് COVID 19; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 1718 പേര്‍ക്ക്!!

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.  കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍  10,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 682383 ആയി.  

അതേസമയം, അമേരിക്കയേക്കാളും ബ്രസീലിനേക്കാളും കൂടുതല്‍ പ്രതിദിന രോഗികള്‍ ഇന്ത്യയില്‍ തുടരുകയാണ്. ശനിയാഴ്ച അമേരിക്കയില്‍ 43829 ഉം ബ്രസീലില്‍ 46210 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Trending News