ന്യൂഡൽഹി: കുട്ടികളിൽ കൊവാക്സീൻ ഉപയോഗിക്കാൻ അടിയന്തര അനുമതി ഡിസിജിഐ. ആറ് മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ കൊവാക്സീൻ ഉപയോഗിക്കാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവാക്സിനാണ് നൽകുന്നത്.
#COVID19 | DCGI (Drugs Controller General of India) gives restricted emergency use authorisation to BharatBiotech's Covaxin for children between the age of 6-12 years: Sources
— ANI (@ANI) April 26, 2022
കുട്ടികൾക്ക് കൊവാക്സിൻ നൽകാൻ വിദഗ്ധ സമിതി വെള്ളിയാഴ്ചയാണ് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വിദഗ്ധ സമിതി തേടിയിരുന്നു. തുടർന്നാണ് കുട്ടികളിൽ കൊവാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...